Posted On
date_range Updated On
date_range സുവാരസിന്‍െറ തിരിച്ചുവരവ് നാളെ ബ്രസീലിനെതിരെ
റിയോ ഡെ ജനീറോ: കഴിഞ്ഞ ലോകകപ്പിനിടെ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചശേഷം വിലക്കുനേരിട്ട ഉറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാരസിന് ശനിയാഴ്ച അന്താരാഷ്ട്ര ഫുട്ബാളിലെ തിരിച്ചുവരവിന്‍െറ ദിനം. ബ്രസീലിനെതിരെ ലോകകപ്പ് യോഗ്യതാമത്സരത്തിലാണ് സുവാരസിന്‍െറ തിരിച്ചുവരവെന്നത് കളിപ്രേമികള്‍ക്ക് ആഹ്ളാദമേകുന്നു. റെസിജില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്സലോണയിലെ സഹതാരം നെയ്മര്‍ മറുഭാഗത്തും ബൂട്ടണിയുമ്പോള്‍ അങ്കം തീപാറും. ശനിയാഴ്ച രാവിലെ 6.15നാണ് കളി. തെക്കനമേരിക്കന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ 12 പോയന്‍റുമായി എക്വഡോറാണ് മുന്നില്‍. ഉറുഗ്വായ്ക്ക് ഒമ്പതും ബ്രസീലിന് ഏഴും പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.