Posted On
date_range Updated On
date_range ഇംഗ്ലണ്ടിനും റഷ്യക്കും താക്കീത്
പാരിസ്: ആരാധകരുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ യൂറോയില്‍നിന്ന് പുറത്താക്കുമെന്ന് ഇംഗ്ളണ്ടിനും റഷ്യക്കും യുവേഫയുടെ താക്കീത്. റഷ്യക്കെതിരെ അച്ചടക്ക നടപടി ഇതിനകം യുവേഫ ആരംഭിച്ചു. ആരാധകരുടെ ക്രമസമാധാന ലംഘനം, വംശീയാധിക്ഷേപ പെരുമാറ്റം, കരിമരുന്ന് പ്രയോഗം എന്നീ കുറ്റങ്ങളാണ് റഷ്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് യുവേഫ സ്ഥിരീകരിച്ചു. ആരാധകരെ വേര്‍തിരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും വ്യക്തമാക്കി. യുവേഫ നടപടിയെ റഷ്യന്‍ കായികമന്ത്രി വിതാലി മുത്കോ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.