അശ്ഗബാത്: മൂന്നുദിവസം മുമ്പുമാത്രം ഒരുമിച്ച 22 അംഗ സംഘം. ക്യാമ്പും തയാറെടുപ്പുമില്ല. മാറിമാറി കയറിയ 16 മണിക്കൂര്‍ വിമാനയാത്രയുടെ ക്ഷീണവും. എതിരാളിയെ പഠിക്കാനോ കളിതന്ത്രം മെനയാനോ നേരമില്ലാതെ ഇന്ത്യന്‍ ഫുട്ബാള്‍ ടീം 2018 റഷ്യ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ജീവന്മരണ പോരാട്ടത്തില്‍ വ്യാഴാഴ്ച തുര്‍ക്മെനിസ്താനെതിരെ. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് അശ്ഗബാത്തിലെ കൊപെറ്റ്ഡാഗ് സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ മേഖലാ രണ്ടാം റൗണ്ടിലെ ഗ്രൂപ് ‘ഡി’ അങ്കം.
തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ ബാക്ക്ഫൂട്ടിലാക്കിയ ഇന്ത്യക്ക് വ്യാഴാഴ്ച ജയിച്ചാലേ പ്രതീക്ഷയുള്ളൂ. ഒമാനോടും (1^2) ഗുവാമിനോടും (2^1) ഇറാനോടും (0^3) തോറ്റാണ് ഇന്ത്യ നിര്‍ണായക അങ്കത്തിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഇന്ത്യ അവസാന സ്ഥാനക്കാരാണെങ്കില്‍ ഒരു സമനിലയും രണ്ട് തോല്‍വിയുമായി തൊട്ടുമുകളില്‍ നാലാം സ്ഥാനത്തുള്ള തുര്‍ക്മെനിസ്താനും മത്സരം നിര്‍ണായകം. ആഴ്ചകള്‍ നീണ്ട തയാറെടുപ്പിനൊടുവിലായിരുന്നു ഇറാനെ നേരിട്ടതെങ്കില്‍ തുര്‍ക്മെനിസ്താനില്‍ പറന്നത്തെിയപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.