അത്ലറ്റിക്കോയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

കൊല്‍ക്കത്ത: ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അവരുടെ നാട്ടില്‍ കീഴടക്കി നോര്‍ത് ഈസ്റ്റിന്‍െറ മൂന്നാം ജയം. ഒമ്പതാം മിനിറ്റില്‍ പിറന്ന പെനാല്‍റ്റി അവസരം ഗോളാക്കി നേടിയ ലീഡുമായി അവസാന മിനിറ്റുവരെ പിടിച്ചു നിന്നാണ് വടക്കുകിഴക്കന്‍ സംഘത്തിന്‍െറ തിരിച്ചുവരവ്. ഇതോടെ ഇരു പാദത്തിലും കൊല്‍ക്കത്തയെ വീഴ്ത്തിയവരെന്ന പെരുമയും ഇവര്‍ സ്വന്തമായി. 9ാം മിനിറ്റില്‍ ദുര്‍ബലമായ ഫൗളിന് റഫറി അനുവദിച്ച പെനാല്‍റ്റി, മാര്‍ക്വീ താരം സിമാവോ വലയിലത്തെിച്ചാണ് വിജയ ഗോള്‍ നേടിയത്. അവസാന നിമിഷം വരെ ഇയാന്‍ ഹ്യും-മുഹമ്മദ് റഫീഖ് കൂട്ട് സമനില പിടിക്കാന്‍ ആഞ്ഞു ശ്രമിച്ചെങ്കിലും ടി.പി രഹനേഷ് കാത്ത നോര്‍ത് ഈസ് വല പിളര്‍ക്കാന്‍ കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.