Posted On
date_range Updated On
date_range വനിത ടി20 ലോകകപ്പ്: ഇന്ത്യ-ആസ്ട്രേലിയ ഫൈനൽ
സിഡ്നി: വനിത ടി20 ലോകകപ്പിെൻറ രണ്ടാം സെമി ഫൈനലിൽ ദക്ഷിണ ആഫ്രിക്കയെ തകർത്ത് ആസ്ട്രേലിയ ഫൈനലിൽ. മഴ തടസ്സപ ്പെടുത്തിയ മത്സരത്തിൽ ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺസിനാണ് കംഗാരുപ്പട ഫൈനലിലേക്ക് ജയിച്ചുക യറിയത്.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മഴകാരണം 13 ഒാവാറിൽ 97 റൺസായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം. 92 റൺസെടുക്കാനേ പ്രോട്ടീസുകൾക്ക് സാധിച്ചുള്ളൂ.
വ്യാഴാഴ്ച രാവിലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ഒന്നാം സെമി മഴകാരണം ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് പോരാട്ടത്തിലെ മിന്നും പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു. മാർച്ച് എട്ടിന് മെൽബണിലാണ് ഇന്ത്യ-ആസ്ട്രേലിയ കലാശപ്പോര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.