പൊചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യൻ യുവത്വത്ത െ ബംഗ്ലാദേശ് യുവനിര വരിഞ്ഞു മുറുക്കി. കലാശപോരിൽ 21 റൺസിനുള്ളിൽ എട്ടു വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ച ബംഗ ്ലാദേശ് ഇന്ത്യയെ 177 റൺസിനു പുറത്താക്കി. മൂന്നിന് 156 എന്ന ശക്തമായ നിലയിൽ നിന്ന് 10 ഓവറിനുള്ളിലായിരുന്നു 177 റൺസി ൽ ഇന്ത്യ നിലംപതിച്ചത്. ആദ്യമായി ലോക കപ്പ് ഫൈനലിൽ കടന്ന ബംഗ്ലാദേശിനും കപ്പിനുമിടയിൽ 178 റൺസിൻറെ ദൂരം. സെമി ഫൈനലിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളിെൻറ അർധ സെഞ്ച്വറി മാത്രമായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ സവിശേഷത.
ടോസ് നേടിയ ബംഗ്ലാദേശ് ടീം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ ഒമ്പത് റൺസെത്തിയപ്പോൾ തന്നെ രണ്ട് റൺസുമായി ദിവ്യാൻശ് സക്സേന ഷറഫുൾ ഇസ്ലാമിെൻറ പന്തിൽ തൻസിദ് ഹസൻ പിടിച്ച് പുറത്തായി.
മൂന്നാമനായെത്തിയ തിലക് വർമയുമായി ചേർന്ന് ഓപ്പണർ യശ്വസി ജയ്സ്വാൾ ഇന്ത്യയെ പിടിച്ചുയർത്തി. പാകിസ്താനെതിരെ നിർത്തിയിടത്തു നിന്നായിരുന്നു യശസ്വിയുടെ തുടർച്ച. തിലക് വർമ നങ്കൂരമിട്ട് കളിച്ച് 65 പന്തിൽ 38 റൺസെടുത്ത് തൻസിം ഹസൻ സാക്കിബിെൻറ പന്തിൽ ഷറഫുൾ ഇസ്ലാം പിടിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിചേർത്തത്.
സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.