രോഹിത് ശർമയും വിരാട് കോഹ്ലിയും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള വാർഷിക കരാർ വിവരങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചു. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും ഗ്രേഡ് ബിയിലേക്ക് താഴ്ത്തി. കഴിഞ്ഞ വർഷം എ പ്ലസ് വിഭാഗത്തിലായിരുന്നു ഇരുവരും. കരാറിലെ എ പ്ലസ് എന്ന വിഭാഗം തന്നെ പൂർണമായും വേണ്ടെന്നുവച്ച ബി.സി.സി.ഐ, ഇത്തവണ എ,ബി,സി വിഭാഗങ്ങളിലേക്ക് താരങ്ങളെ ചുരുക്കി.
ഗ്രൂപ്പ് എയിൽ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണുള്ളത്. മലയാളി താരം സഞ്ജു സാംസൺ സി ഗ്രൂപ്പിലാണ്. യുവതാരങ്ങളായ ഋഷഭ് പന്തും യശസ്വി ജയ്സ്വാളും ബി ഗ്രൂപ്പിലാണ്. ശ്രേയസ് അയ്യരും ബി ഗ്രൂപ്പിൽ ഇടം കണ്ടെത്തി. അതേസമയം ട്വന്‍റി20 ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍റെ പേര് പട്ടികയിലില്ല.
സീനിയർ വനിത താരങ്ങളിൽ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരാണ് ഗ്രേഡ് എയിലുള്ളത്. രേണുക ഠാക്കൂർ ഷഫാലി വർമ, റിച്ച ഘോഷ്, സ്നേഹ റാണ എന്നിവർ ഗ്രേഡ് ബിയിലുണ്ട്. ഗ്രേഡ് സിയിൽ രാധാ യാദവ്, അമൻജോത് കൗർ, പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ഉമ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരിണി, യസ്തിക ഭാട്യ, ഹർലീൻ ഡിയോൾ, കാശ്വീ ഗൗതം, ജി. കമാലിനി, വൈഷ്ണവി ശർമ, തേജൽ ഹസബ്നിസ് എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.