ടോം ബ്ളണ്ടല്‍ ന്യൂസിലന്‍ഡ് ടീമില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനായി ന്യൂസിലന്‍ഡ് ടീമില്‍ പുതുമുഖ വിക്കറ്റ് കീപ്പര്‍ ടോം ബ്ളണ്ടലിനെ ഉള്‍പ്പെടുത്തി. അടുത്തയാഴ്ചയാണ് മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. നിലവിലെ വിക്കറ്റ് കീപ്പര്‍ ടോം ലാഥം ടീമിലുണ്ടായിരിക്കെ ആദ്യ ഇലവനില്‍ ബ്ളണ്ടല്‍ ഇടംപിടിക്കാന്‍ സാധ്യത കുറവാണ്. ബംഗ്ളാദേശിനെതിരായ ട്വന്‍റി20യിലാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് താരമായ 26കാരന്‍ അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നേത്രശസ്ത്രക്രിയ കാരണം ബംഗ്ളാദേശിനെതിരായ മത്സരത്തില്‍ പുറത്തായിരുന്ന റോസ് ടെയ്ലര്‍ ടീമില്‍ തിരിച്ചത്തെി. 
 

Tags:    
News Summary - tom blundell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.