ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൽ അക്കൗണ്ട്​ തുറന്ന്​ ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയൻ: ഇംഗ്ലണ്ടിനെ 107 റൺസിന്​ വീഴ്​ത്തി ദക്ഷിണാഫ്രിക്ക ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ഒന്നിന്​ 121 റൺസെന്ന ശക്​തമായ നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ 268 റൺസിന്​ പുറത്തായി. സ്​കോർ: ദക്ഷിണാഫ്രിക്ക 284 & 272, ഇംഗ്ലണ്ട്​ 181& 268 (ലക്ഷ്യം 376). ഇതോടെ നാല്​ ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ ആതിഥേയർ 1-0ത്തിന്​ മുന്നിലെത്തി.

നാലുവിക്കറ്റ്​ വീഴ്​ത്തിയ കാഗിസോ റബാദവും നാലുവിക്കറ്റ്​ വീഴ്​ത്തിയ ആൻറിച്ച്​ നോർയെയുമാണ്​ സന്ദർശകരെ തകർത്തത്​. മുൻനിര ബാറ്റ്​സ്​മാൻമാരായ റോറി ബേൺസ്​ (84), ക്യാപ്​റ്റൻ ജോ റൂട്ട്​ (48), ജോ ഡെൻലി (31), ഡോം സിബ്​ലി (29) എന്നിവർ മികച്ച സംഭാവനകൾ നൽകിയെങ്കിലും ഇംഗ്ലണ്ട്​ മധ്യനിരയും വാലറ്റവും റബാദക്ക്​ മുന്നിൽ മുട്ടുമടക്കിയതോടെ പ്രോട്ടിയേസിന്​ ലോക ചാമ്പ്യൻഷിപ്പിൽ അക്കൗണ്ട്​ തുറക്കാനായി. അവസാന ആറുബാറ്റ്​സ്​മാൻമാരിൽ ജോസ്​ ബട്​ലർ (22) മാത്രമാണ്​ രണ്ടക്കം കടന്നത്​. അവസാന ഏഴുബാറ്റ്​സ്​മാൻമാർ 64 റൺസിനുള്ളിൽ കൂടാരം കയറി.

രണ്ടിന്നിങ്​സുകളിലുമായി 129 റൺസും എട്ട്​ ക്യാച്ചും സ്വന്തമാക്കിയ ക്വിൻറൺ ഡികോക്കാണ്​ കളിയിലെ താരം. തുടർച്ചയായ അഞ്ച്​ തോൽവികൾക്ക്​ ശേഷമാണ് ആദ്യ​ ടെസ്​റ്റിൽ വിജയിച്ച പ്രോട്ടിയേസ്​ 30 പോയൻറുമായി ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ പോയൻറ്​ പട്ടികയിൽ ഏഴാം സ്​ഥാനത്താണ്​.

Tags:    
News Summary - South Africa v England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.