ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഷാർജ: പാക് ആൾറൗണ്ടർ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറിനൊടുവിലാണ് അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. 2010 ല്‍ ടെസ്റ്റില്‍ നിന്ന്‌ വിരമിച്ച 36 കാരനായ അഫ്രീദി 2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റും ഉപേക്ഷിച്ചിരുന്നു. പിന്നീട് പാക് ട്വന്റി-20 ടീമില്‍ തുടര്‍ന്നുവരികയായിരുന്നു. 2016ല്‍ ഇന്ത്യയില്‍ നടന്ന ലോക ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ നയിച്ചു.98 ട്വന്‍റി 20 മത്സരങ്ങളിൽ പാക് ജഴ്സി അണിഞ്ഞിട്ടുള്ള അഫ്രിദി 1405 റണ്‍സും 97 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വർഷം കൂടി ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് അഫ്രിദി പറഞ്ഞു. വെടിക്കെട്ട് ബാറ്റിങ്ങില്‍ പേരുക്കേട്ട അഫ്രീദി 'ബൂം ബൂം' എന്ന പേരിലാണ് അറിയപ്പെടുന്നത്. ശ്രീലങ്കക്കെതിരെ 1996 ല്‍ 36 പന്തില്‍ നിന്ന് നേടിയ സെഞ്ച്വുറി അഫ്രീദിയെ ലോക ക്രിക്കറ്റിന്‍റെ നെറുകയിലെത്തിച്ചു. 
 

Tags:    
News Summary - Shahid Afridi announces international retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.