സൂപ്പർ ഓവർ: മാറ്റത്തെ സ്വാഗതം ചെയ്​ത്​ സചിൻ

മുംബൈ: സൂപ്പർ ഓവർ നിയം പരിഷ്​കരിക്കാനുള്ള ഐ.സി.സി തീരുമാനത്തെ സ്വാഗതം ചെയ്​ത്​ സചിൻ തെൻഡുൽക്കർ. ശരിയായ രീതിയി ൽ വിജയികളെ കണ്ടെത്താൻ ഇത്​ പ്രധാനമാണെന്ന്​ സചിൻ ട്വിറ്റ്​ ചെയ്​തു. കഴിഞ്ഞ ലോകകപ്പ്​ സമയത്ത്​ സൂപ്പർ ഓവറിൽ മാ റ്റം വരുത്തണമെന്ന് ​ആവശ്യപ്പെടുന്ന താൻ നേരത്തെ നൽകിയ അഭിമുഖവും സചിൻ ഷെയർ ചെയ്​തിട്ടുണ്ട്​.

ഏ​ക​ദി​ന, ട്വ​ൻ​റി 20 ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ശ്ചി​ത ഓ​വ​റു​ക​ൾ​ക്ക്​ പി​ന്നാ​ലെ സൂ​പ്പ​ർ ഓ​വ​റു​ക​ളി​ലും ഇ​രു​ടീ​മു​ക​ളും തു​ല്യ​രാ​യാ​ൽ, വി​ജ​യി​യെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഒ​റ്റ ഓ​വ​ർ മ​ത്സ​രം ആ​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്​ ഐ.സി.സിയുടെ പു​തി​യ ച​ട്ടം. ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ സൂ​പ്പ​ർ ഓ​വ​റും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞാ​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും തു​ല്യ​പോ​യ​ൻ​റു​ക​ൾ ന​ൽ​കും.

2019 ലോകകപ്പ്​ ക്രിക്കറ്റ്​ ഫൈനലിൽ സൂപ്പർ ഓവർ ടൈ ആയതിനെ തുടർന്ന്​ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച തീരുമാനം വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Tags:    
News Summary - Sachin tendulkar on super vide0-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT