ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു; നാട്ടിലേക്ക് മടങ്ങി താരം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായിരുന്ന ഖാൻചന്ദ് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങാണ് വാർത്ത സ്ഥിരീകരിച്ചത്.

 ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമായ റിങ്കു, ചെന്നൈയിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് ടീമിനൊപ്പം ചേർന്നെങ്കിലും റിങ്കു പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ പകരക്കാരനായി ഫീൽഡിൽ ഇറങ്ങിയിരുന്നു.

വിവരമറിഞ്ഞ ഉടൻ ചെന്നൈയില്‍നിന്ന് താരം ഡൽഹിയിലേക്ക് തിരിച്ചു. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെനാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായി നടക്കുന്ന നിർണായ മത്സരം ഉൾപ്പെടെ, ശേഷിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരങ്ങളിൽ താരത്തിന് കളിക്കാനാകുമോ എന്ന് വ്യക്തമല്ല. 

ഇന്ത്യക്ക് വൻ വിജയം

ചെ​ന്നൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​​ൽ സെ​മി ഫൈ​ന​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യ സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് വ​മ്പ​ൻ വിജയം. ടോ​സ് ന​ഷ്ട​മാ​യി​ട്ടും ആ​ദ്യം ബാ​റ്റി​ങ്ങി​ന് അ​വ​സ​രം ല​ഭി​ച്ച ഇ​ന്ത്യ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 256 റ​ൺ​സ​ടി​ച്ചു​കൂ​ട്ടി. മറുപടി ബാറ്റിങ്ങിൽ സിം​ബാ​ബ്​‍വെ​ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം തി​ള​ങ്ങി​യ ഇന്ത്യൻ ഇ​ന്നി​ങ്സി​ൽ അ​ഭി​ഷേ​ക് ശ​ർ​മ​യും (30 പ​ന്തി​ൽ നാ​ല് വീ​തം സി​ക്സും ഫോ​റു​മ​ട​ക്കം 55) ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും (23 പ​ന്തി​ൽ നാ​ല് സി​ക്സും ര​ണ്ട് ഫോ​റും സ​ഹി​തം പു​റ​ത്താ​വാ​തെ 50) അ​ർ​ധ ശ​ത​കം നേ​ടി​യ​പ്പോ​ൾ തി​ല​ക് വ​ർ​മ (16 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റു​മ​ട​ക്കം പു​റ​ത്താ​വാ​തെ 44), ഇ​ഷാ​ൻ കി​ഷ​ൻ (24 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ബൗ​ണ്ട​റി​യു​മ​ട​ക്കം 38) നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (13 പ​ന്തി​ൽ ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും സ​ഹി​തം 33), മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (15 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഒ​രു ഫോ​റു​മ​ട​ക്കം 24) എ​ന്നി​വ​രും ന​ന്നാ​യി ബാ​റ്റ് ചെ​യ്തു.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. റി​ങ്കു സി​ങ്ങി​ന് പ​ക​രം സ​ഞ്ജു​വും വാ​ഷി​ങ്ട​ൺ സു​ന്ദ​റി​ന്റെ സ്ഥാ​ന​ത്ത് അ​ക്സ​ർ പ​ട്ടേ​ലും ഇ​ടം​പി​ടി​ച്ചു. മു​ൻ​നി​ര​യി​ലെ ഇ​ടം​കൈ​യ്യ​ൻ​മാ​ർ​ക്കെ​തി​രെ മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ഓ​ഫ്സ്പി​ന്ന​ർ​മാ​രെ എ​തി​ർ​ടീ​മു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ഞ്ജു ഓ​പ​ണ​ർ സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ​ത്. മ​ല​യാ​ളി താ​രം ഓ​പ​ണ​റാ​യ​തോ​ടെ ഇ​ഷാ​ൻ കി​ഷ​ൻ മൂ​ന്നാം ന​മ്പ​റി​ലേ​ക്കും തി​ല​ക് വ​ർ​മ ആ​റാം ന​മ്പ​റി​ലേ​ക്കും മാ​റി. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ച സ​ഞ്ജു​വും അ​ഭി​ഷേ​കും ഓ​പ​ണി​ങ് വി​ക്ക​റ്റി​ൽ 22 പ​ന്തി​ൽ 48 റ​ൺ​സ് ചേ​ർ​ത്തു. നാ​ലാം ഓ​വ​റി​ൽ ബ്ലെ​സ്സി​ങ് മു​സ​ർ​ബാ​നി​യെ മി​ഡ്‍വി​ക​റ്റി​ലേ​ക്ക് പ​റ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ റ്യാ​ൻ ബേ​ളി​ന് ക്യാ​ച്ച് ന​ൽ​കി സ​ഞ്ജു മ​ട​ങ്ങി. ശേ​ഷ​മെ​ത്തി​യ ഇ​ഷാ​നും ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു.

59 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത ബ്രയൻ ബെന്നറ്റിന്റെ കരുത്തിൽ സിം​ബാ​ബ്​‍വെ പൊരുതിനോക്കിയെങ്കിലും വലിയ സ്കോർ എത്തിപ്പിടിക്കാനായില്ല. കൂറ്റനടികളുമായി കളം വാണി ബെന്നറ്റിന് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. അദ്ദേഹത്തെ കൂടാതെ 21 പന്തിൽ 31 റൺസെടുത്ത സിക്കന്ദർ റാസ, 20 പന്തിൽ 20 റൺസെടുത്ത തദിവനഷെ മറുമാനി, ആറ് പന്തിൽ 11 റൺസെടുത്ത ടോണി മുന്യോംഗ എന്നിവർക്ക് മാത്രമേ രണ്ടക്കം തികക്കാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി അർഷ് ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോൾ വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.


Tags:    
News Summary - Rinku Singh's father dies of liver cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.