ധോണിയും ദ്രാവിഡും തന്നെ പിന്തുണച്ചില്ല; ഏത് രാജ്യത്തിന് വേണ്ടിയും കളിക്കാൻ തയ്യാർ- ശ്രീശാന്ത്

ന്യൂഡൽഹി: തന്‍റെ ജീവിതത്തിലെ മോശം സമയത്ത് മഹേന്ദ്രസിങ് ധോണിയും രാഹുല്‍ ദ്രാവിഡും തന്നെ പിന്തുണച്ചില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. റിപ്പബ്ലിക്ക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍. ആവശ്യമായ സമയത്ത് ഇവര്‍ എന്‍റെ വാക്കുകള്‍ക്ക് വില നല്‍കിയില്ലെന്നും പിന്തുണച്ചില്ലെന്നും ശ്രീശാന്ത് പറയുന്നു. ഇന്ത്യൻ ടീമിലേക്കുള്ല തിരിച്ചുവരവ് സാധ്യത ഇല്ലാതായ സാഹചര്യത്തിലാണ് ശ്രീശാന്ത് തൻെറ മുൻ ക്യാപ്റ്റൻമാർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല. ഐ.പി.എല്‍ കോഴകേസില്‍ ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഡൽഹി പോലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നും ശ്രീശാന്ത് ആരോപിച്ചു. ബി.സി.സി.ഐ ഒരു സ്വകാര്യ ടീം ആണ്. എന്നെ കളിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കും 34 വയസുകാരനായ ശ്രീശാന്ത് പറഞ്ഞു. 

ബി.സി.സിഐയുടെ  വിലക്കിനനുകൂല തിരുമാനമെടുത്ത കേരളാ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.

Tags:    
News Summary - S Sreesanth slams Rahul Dravid, MS Dhoni for not supporting him -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.