File photo - Kaushik Gandhi

രഞ്ജി ട്രോഫി സെമി: ഗുജറാത്തിനും തമിഴ്നാടിനും മികച്ച തുടക്കം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ ഗുജറാത്തിനും തമിഴ്നാടിനും മികച്ച തുടക്കം. രാജ്കോട്ടില്‍ നടക്കുന്ന ഒന്നാം സെമിയില്‍ മുംബൈക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറിന് 261 റണ്‍സെന്ന നിലയിലാണ്. ടോസ് നേടിയ തമിഴ്നാട് ആദ്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. തകര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച മധ്യനിരക്കാരായ കൗശിക് ഗാന്ധിയും (50) ബാബ ഇന്ദ്രജിത്തും (64) അര്‍ധസെഞ്ച്വറി കടന്ന ഇന്നിങ്സോടെ തമിഴ്നാടിന്‍െറ രക്ഷകരായി. രണ്ടിന് 68ല്‍നിന്ന് 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം മാത്രമേ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വഴിപിരിഞ്ഞുള്ളൂ. വിജയ് ശങ്കറും (41) അശ്വിന്‍ ക്രിസ്റ്റുമാണ് (9) ക്രീസില്‍. ഗംഗ ശ്രീധര്‍ രാജു (19), അഭിനവ് മുകുന്ദ് (38), ദിനേശ് കാര്‍ത്തിക് (16), ബാബ അപരാജിത് (9) എന്നിവരുടെ വിക്കറ്റുകളാണ് തമിഴ്നാടിന് നഷ്ടമായത്. ഷര്‍ദുല്‍ ഠാകുര്‍, അഭിഷേക് നായര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

നാഗ്പുരില്‍ നടന്ന രണ്ടാം സെമിയില്‍ ഝാര്‍ഖണ്ഡിനെതിരെ ഗുജറാത്ത് മൂന്നിന് 283 റണ്‍സെടുത്തു. ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ക്വാര്‍ട്ടര്‍ഫൈനലില്‍ ട്രിപ്ള്‍ സെഞ്ച്വറി നേടി റെക്കോഡ് കുറിച്ച ഓപണര്‍ സമിത് ഗോയല്‍ (18) എളുപ്പം മടങ്ങിയപ്പോള്‍, പ്രിയങ്ക് പാഞ്ചല്‍ സെഞ്ച്വറിയുമായി (144 നോട്ടൗട്ട്) ഗുജറാത്തിന്‍െറ രക്ഷകനായി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ (62), ഭാര്‍ഗവ് മീരായ് (39) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മന്‍പ്രീത് ജുനേജ 12 റണ്‍സുമായി ക്രീസിലുണ്ട്.
Tags:    
News Summary - ranji cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.