ബാംഗ്ലൂർ: ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ പാർട്ടി നോക്കാതെ തങ്ങൾ വോട്ട് ചെയ്യുമെന്ന് ആരാധകർ. ന്യൂസിലൻഡിൽ നടന്ന കൗമാര ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനും സ്റ്റാഫിനും കോച്ചിനും പ്രഖ്യാപിച്ച സമ്മാനത്തുക ദ്രാവിഡ് തുല്യമായി വീതിക്കാൻ ആവശ്യപ്പെട്ടതാണ് ആരാധകരുടെ ഇഷ്ടം വർധിപ്പിച്ചത്.
കോച്ചിന് 50 ലക്ഷം രൂപയും ടീം അംഗങ്ങൾക്ക് 30 ലക്ഷം രൂപയും കോച്ചിംഗ് സ്റ്റാഫിന് 20 ലക്ഷം രൂപയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. എന്നാൽ തനിക്ക് മാത്രം വലിയ തുക വേണ്ടെന്നും നൽകുമ്പോൾ എല്ലാവർക്കും തുല്യ തുക കൊടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബോർഡ് ഞായറാഴ്ച അംഗീകരിച്ചു. കോച്ച് ഉൾപ്പെടെ എല്ലാ കോച്ചിങ് സ്റ്റാഫിനും 25 ലക്ഷം രൂപ നൽകാനാണ് ബി.സി.സി.ഐ തീരുമാനം.
തുല്യനീതി കാണിക്കുന്ന ദ്രാവിഡിൻറെ പ്രവർത്തി ട്വിറ്റർ ലോകത്ത് വൈറലായി. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് ദ്രാവിഡ് എത്തണമെന്നായിരുന്നു എല്ലാവരുടെയും ആശംസ. നമുക്ക് ദ്രാവിഡിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാമോ? ഇന്ത്യക്ക് ആവശ്യമുള്ള ആളാണ് ഇത്. മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ആൾ. എല്ലാം പഠിക്കാൻ സാധിക്കും. എന്നാൽ മാന്യതയും ദയയും നമ്മളിൽ തന്നെയാണ്- ഒരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.