കൊൽക്കത്തക്കെതിരെ ജയം; പഞ്ചാബിന്​ വീണ്ടും പ്ലേ ഒാഫ്​ പ്രതീക്ഷ

മൊഹാലി: പ്ലേ ഒാഫിനുള്ള കിങ്​സ്​ ഇലവൻ പഞ്ചാബി​​െൻറ നേരിയ പ്രതീക്ഷകൾക്ക്​ വീണ്ടും പുതുജീവൻ. അവസാന ഒാവർ വരെ ആവേശം നിറഞ്ഞുനിന്ന നിർണായക മത്സരത്തിൽ കൊൽക്കത്തക്കെതിരെ 14 റൺസിനാണ്​ പഞ്ചാബി​​െൻറ ജയം. സ്​കോർ പഞ്ചാബ്​: 167/6, കൊൽക്കത്ത: 153/6. ഇതോടെ 12 കളികളിൽ ആറു ജയവും ആറു തോൽവിയുമായി കിങ്​സ്​ ഇലവന്​ 12 പോയൻറായി.

മികച്ച ബൗളിങ്ങിലൂടെയാണ്​ പഞ്ചാബ്​ വിജയത്തിലേക്ക്​ നീങ്ങിയ കൊൽക്കത്തയെ പിടിച്ചുകെട്ടിയത്​. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച ക്രിസ്​ലിന്നി​​െൻറ (84) വിക്കറ്റ്​ വീണതോടെയാണ് അനായാസ വിജയ​ത്തിലേക്ക്​ നീങ്ങിയ, കൊൽക്കത്തയുടെ പോരാട്ടത്തിന്​​ ‘ട്വിസ്​റ്റ്​’ വന്നത്​​. അവസാന ഒാവറിൽ 20 റൺസ്​​ വേണ്ടിയിരുന്നപ്പോൾ, ക്രീസിലുണ്ടായിരുന്ന കൊൽക്കത്ത ബാറ്റ്​സ്​മാന്മാരായ കോളിൻ ഗ്രാൻഡ് ​ഹോം (11*), ക്രിക്​സ്​ വോക്​സ് ​(8) എന്നിവർക്ക്​ സന്ദീപ്​ ശർമയുടെ യോർക്കർ ബൗളുകളെ തൊടാൻ പോലുമായില്ല. അവസാന ഒാവറിൽ അഞ്ചു റൺസ്​ മാത്രമാണ്​ സന്ദീപ്​ വിട്ടുകൊടുത്തത്​.
 

നേരത്തേ ക്യാപ്​റ്റൻ മാക്​സ്​വെല്ലി​​െൻറയും (44) വൃദ്ധിമാൻ സാഹയുടെയും (38) ഇന്നിങ്​സിലാണ്​ പഞ്ചാബ്​ 167 റൺസെടുത്തത്​. ടീമി​​െൻറ ടോപ്​ സ്​കോറർ ഹാഷിം ആംലയില്ലാതെയായിരുന്നു പഞ്ചാബ്​ കളത്തിലിറങ്ങിയത്​.

Tags:    
News Summary - punajb win against kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.