ടെസ്​റ്റ്​ അഞ്ചു ദിനം തന്നെ മതി -എം.സി.സി

ലണ്ടൻ: ടെസ്​റ്റ്​ മത്സരങ്ങൾ അഞ്ചു ദിവസമെന്നത്​ നാലാക്കി ചുരുക്കാൻ വാദം കൊഴുക്കുന്നതിനിടെ ഇപ്പോൾ മാറ്റം ആവ ശ്യമില്ലെന്ന നിർദേശവുമായി ക്രിക്കറ്റ്​ നിയമങ്ങളുടെ ആധികാരിക സ്രോതസ്സായ മെരിൽബോൺ ക്രിക്കറ്റ്​ ക്ലബ്​ (എം.സ ി.സി). നാലു ദിനമാക്കി ചുരുക്കുന്നത്​ ചില സൗകര്യങ്ങൾ നൽകുമെങ്കിലും ഇപ്പോൾ മാറ്റം ആവശ്യ​മില്ലെന്ന്​ എം.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.

രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) ഈ വിഷയം അടുത്ത മാർച്ചിൽ ചേരുന്ന വാർഷിക യോഗത്തിൽ ചർച്ചചെയ്യാനിരിക്കുകയാണ്​. മുതിർന്ന താരങ്ങളും വിദഗ്​ധരും ഒരുപോലെ അഞ്ചുദിവസം വേണമെന്ന പക്ഷത്തുനിൽക്കുന്നതിനാൽ ഐ.സി.സിയിലും മറിച്ചൊരു നിർദേശത്തിന്​ സാധ്യത കുറവാണ്​.

മുൻ ഇംഗ്ലണ്ട്​ നായകൻ മൈക്കൽ വോൻ, ആസ്​ട്രേലിയൻ സ്​പിൻ ഇതിഹാസം ഷെയിൻ വോൺ തുടങ്ങി അപൂർവം ചിലർ നാലു ദിവസത്തിനൊപ്പം നിൽക്കുന്നവരുമുണ്ട്​

Tags:    
News Summary - mcc not in favour of four day test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.