ബാംഗ്ലൂരിന് ഒറ്റ റണ്ണിൽ ഉയിർത്തെഴുന്നേൽപ്പ്; പൊരുതി തോറ്റ്​ ചെന്നൈ

ബംഗളൂരു: ഇൗസ്​റ്റർ ദിനത്തിൽ ബംഗളൂരു ചിന്നസ്വാമി സ്​റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒറ്റ റണ്ണിൽ ഉയ ിർത്തെഴുന്നേൽപ്​. പ്ലേഒാഫ് സാധ്യതക്ക് ജയം അനിവാര്യമായ ബാംഗ്ലൂർ ത്രസിപ്പിക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കി ങ്സിനെ ഒരു റണ്ണിന് വീഴ്ത്തി. ടോസ് നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ പാർഥിവ് പ​േട്ടലി​െൻറ (36 പന്തിൽ രണ്ടു ഫോറും നാലു സിക്സുമടക്കം 53 ) അർധസെഞ്ച്വറിയുടെ മികവിൽ 20 ഒാവറിൽ ഏഴു വിക്കറ്റിന് 161 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കുവേണ്ടി ക്യാപ്റ്റൻ ധോണി തകർത്തടിച്ചെങ്കിലും വിജയറൺ കണ്ടെത്താനായില്ല. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഒാവറിൽ ജയിക്കാൻ 26 റൺസ് വേണമെന്നിരിക്കെ മൂന്നു സിക്സും ഒരു ഫോറുമടക്കം ധോണി നേടിയത് 24 റൺസ്. അവസാന പന്തിൽ ഷാർദുൽ ഠാകുർ റണ്ണൗട്ടായതോടെ ആതിഥേയർക്ക് ഇൗസീസണിൽ സ്വന്തം മൈതാനത്ത് ആദ്യ ജയം. ധോണി അഞ്ചു ഫോറും ഏഴു സിക്സുമടക്കം 47 പന്തിൽ 84 റൺസെടുത്ത് പുറത്താവാതെ നിന്നു.

ആദ്യ ഒാവറിൽ ഇരട്ട പ്രഹരമേൽപിച്ച ​െഡ്വയ്​ൽ സ്​റ്റെയ്​നും 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ നവ്ദീപ് സൈനിയും ചേർന്ന് ചെന്നൈയെ കെട്ടിയിടുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ ക്യാപ്റ്റൻ കോഹ്​ലി എളുപ്പം മടങ്ങിയപ്പോൾ അക്ഷദീപ് 24ഉം എബി ഡിവില്ലിയേഴ്സ് 25ഉം മോയിൻ അലി 26ഉം റൺസെടുത്തു. ഡ്വെയ്​ൻ ബ്രാവോ പരിക്കു മാറി കളത്തിൽ തിരിച്ചെത്തിയ ചെന്നൈ നിരയിൽ ഫീൽഡിങ്ങിൽ ഡുപ്ലസിസും രണ്ടു വിക്കറ്റുമായി രവീന്ദ്ര ജദേജയും 29 റൺസുമായി അമ്പാട്ടി റായുഡുവും തിളങ്ങി. പാർഥിവാണ് മാൻ ഒാഫ് ദ മാച്ച്.

പ്ലേഒാഫ് സാധ്യതകൾക്ക് ജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂരിന് തകർച്ചയോടെയായിരുന്നു തുടക്കം. മൂന്നാം ഒാവറിൽ ദീപക് ചാഹറിനെതിരെ സ്ട്രൈറ്റ് ഷോട്ടിന് മുതിർന്ന കോഹ്​ലിയുടെ ബാറ്റിൽ എഡ്ജായി ഫോർ പിറന്നെങ്കിലും തൊട്ടടുത്ത പന്തിൽ അതേ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് പിന്നിൽ ധോണിക്ക് ക്യാച്ച് നൽകി മടങ്ങി. ഒാപണർ പാർഥിവിനൊപ്പം ചേർന്ന എബി ഡിവില്ലിയേഴ്സ് രണ്ടാംവിക്കറ്റിൽ സ്കോർ അമ്പത് കടത്തി മടങ്ങി. ഠാകുറി​െൻറ പന്തിൽ ഒരു തവണ ഡുപ്ലസിസി​െൻറ കൈയിൽനിന്ന് വഴുതിയ ഡിവില്ലിയേഴ്സ്, ഏഴാം ഒാവറിൽ രവീന്ദ്ര ജദേജയുെട പന്തിൽ സിക്സറടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറിലൈനിൽ ഡുപ്ലസിസി​െൻറ പിടിയിലൊതുങ്ങി. 16ാം ഒാവറിൽ ബ്രാവോയെ ഫോറിന് പായിച്ച് അർധ സെഞ്ച്വറി കണ്ടെത്തിയ പാർഥിവ് തൊട്ടടുത്ത പന്തിൽ വാട്സണ് പിടികൊടുത്തു. മോയിൻ അലി അവസാന ഒാവറുകളിൽ ബാറ്റു ആഞ്ഞുവീശിയതോടെ സ്കോർ 150 കടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ബാംഗ്ലൂരി​െൻറ പേസ് ആക്രമണത്തിൽ പതറി. അഞ്ചു റൺസെടുത്ത വാട്സണെയും പൂജ്യനായി റെയ്നയെയും ആദ്യ ഒാവറി​െൻറ അവസാന രണ്ടു പന്തിൽ ഡ്വെയ്​ൽ സ്​റ്റെയ്​ൻ മടക്കി. നാലാം ഒാവറിൽ ഡുപ്ലസിസും (അഞ്ച്) ആറാം ഒാവറിൽ കേദാർ ജാദവും (ഒമ്പത്) പുറത്തായി. ഉമേഷ് യാദവിനായിരുന്നു രണ്ടു വിക്കറ്റും. ടീം സ്കോർ 83ൽ നിൽക്കെ 29 പന്തിൽ 29 റൺസെടുത്ത്​ അമ്പാട്ടി റായുഡുവിനെ ചാഹൽ കുറ്റിതെറിപ്പിച്ചതോടെ ചെന്നൈ വീണ്ടും പരുങ്ങി. രവീന്ദ്ര ജദേജ രക്ഷാപ്രവർത്തനത്തിൽ ധോണിക്കൊപ്പം ചേർന്നെങ്കിലും സൈനി സ്വന്തം പന്തിൽ റണ്ണൗട്ടാക്കി.

Tags:    
News Summary - IPL 2019: Bangalore beat Chennai by 1 run- Sport news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.