???? ????? ???????? ???????? ????????????? ?????????? ??????????????

നിർണായക മൽസരത്തിൽ പഞ്ചാബ് തോറ്റു; പുണെ പ്ലേ ഒാഫിൽ

പുണെ:  നിർണായക മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് കളിമറന്നപ്പോൾ പുണെ സൂപ്പർജയിന്റ് ഐ.പി.എൽ പ്ലേ ഒാഫിൽ പ്രവേശിച്ചു. പഞ്ചാബിനെ ഒൻപതു വിക്കറ്റിന് തോൽപ്പിച്ചാണ് സ്മിത്തിൻെറ ടീം നിർണായ നേട്ടം കൊയതത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.5 ഒാവറിൽ 73 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ 12 ഒാവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

മാർട്ടിന് ഗപ്റ്റിലിനെ പുറത്താക്കിയ ഉനാദ്കടിൻെറ ആഹ്ലാദം
 


ജയിക്കുന്നവർക്ക് പ്ലേ ഒാഫ് ഉറപ്പിക്കാമെന്നതിനാൽ നിർണായക മത്സരത്തിലാണ് പഞ്ചാബ് നിര നാണംകെട്ട് തകർന്നിടിഞത്. മൽസരത്തിലെ ആദ്യ പന്തിൽ മാർട്ടിൻ ഗപ്റ്റിലിനെ വീഴ്ത്തി ഉനാദ്കട് പുണയുടെ വരവറിയിച്ചു. പിന്നെ പലരും ക്രീസിൽ വരികയും പോവുകയും ചെയ്തു. 22 റൺസെടുത്ത അക്സർ പട്ടേലാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറർ. ത്രിപാതിയുടെ (28) വിക്കറ്റ് മാത്രമാണ് പുണെക്ക് നഷ്ടമായത്. അജങ്ക്യ രഹാനെ (34), സ്റ്റീവൻ സ്മിത്ത് (15) എന്നിവരാണ് പഞ്ചാബ് സ്കോർ മറികടന്നത്.
 

അജിങ്ക്യ രഹാനെയും രാഹുൽ ത്രിപാഠിയും മത്സരത്തിനിടെ
 


 

Tags:    
News Summary - IPL 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.