തിരുവനന്തപുരം: നാട്ടുകാരുടെ മുന്നിൽ വെള്ളം ചുമക്കാൻ പറഞ്ഞതിന് ക്യാപ്റ്റനോട് കലഹിച്ച് ടീമിൽനിന്ന് പുറത്തുപോയ ഒരുതാരമുണ്ടായിരുന്നു ഇന്ത്യക്ക്. കൊൽക്കത്ത രാജകുമാരൻ സാക്ഷാൽ സൗരവ് ഗാംഗുലി. അന്ന് ടീമിൽ പന്ത്രണ്ടാമനായിരുന്ന ഗാംഗുലിയോട് ബാറ്റ് ചെയ്യുന്നവർക്ക് വെള്ളം എത്തിച്ചു നൽകാനായിരുന്നു ക്യാപ്റ്റൻ അസ്ഹറുദ്ദീെൻറ നിർദേശം. എന്നാൽ, താൻ കളിക്കുന്നത് കാണാനെത്തിയ സ്വന്തം നാട്ടുകാരുടെ മുന്നിൽ ‘വാട്ടർബോയ്’ ആയി കളത്തിനിറങ്ങാൻ ആ ചെറുപ്പക്കാരെൻറ ആത്മാഭിമാനം അനുവദിച്ചില്ല.
താൻ ടീമിൽ കയറിയത് വെള്ളം ചുമക്കാനല്ലെന്ന് ഗാംഗുലി തുറന്നടിച്ചു. ഇതോടെ ധിക്കാരപരമായ പെരുമാറ്റത്തിന് ടീമിൽനിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇന്നത്തെ ബി.സി.സി.ഐ പ്രസിഡൻറ്. ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് വരുന്ന സ്വന്തം നാട്ടുകാരുടെ മുന്നിൽ വെള്ളം ചുമന്ന് ഓടേണ്ടിവന്ന സഞ്ജുവിെൻറ മനസ്സ് മറ്റാർക്ക് മനസ്സിലായില്ലെങ്കിലും ദാദക്ക് അറിയാൻ കഴിയും. പക്ഷേ, എതിർക്കാൻ ഗാംഗുലിയെപ്പോലൊരു തേൻറടം സഞ്ജുവിനുണ്ടാകണമെന്നില്ല. കാരണം ഈ 25കാരൻ, തീരദേശവാസി പന്ത് തട്ടിപ്പഠിച്ചത് ഗോഡ്ഫാദർമാരില്ലാതെയാണ്.
ബംഗ്ലാദേശിനെതിരായ മൂന്ന് ടി-20യിലും വെള്ളം ചുമക്കാൻ വിധിക്കപ്പെട്ട സഞ്ജുവിന് ലോക്കൽ ബോയി എന്ന പരിഗണന നൽകി കാര്യവട്ടത്തിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ ഭൂരിഭാഗം പേരും. കാര്യവട്ടത്ത് ഇതേ പിച്ചിൽ അവസാനമായി നടന്ന ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ മത്സരത്തിൽ 48 പന്തിൽ 91 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ 129 പന്തില്‍ 212 റണ്ണെടുത്ത് ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആയി. എന്നിട്ടും ഇന്ത്യൻ സീനിയർ ടീമിൽ ആ കൈക്കരുത്ത് പരീക്ഷിക്കാൻ പരിശീലകൻ രവിശാസ്ത്രിയും ക്യാപ്റ്റൻ കോഹ്ലിയും നാളിതുവരെ െമനക്കെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.