സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച്​ അനുരാഗ്​ ഠാക്കൂർ

ന്യൂഡൽഹി: വ്യാജ സത്യവാങ്​മൂലം സമർപ്പിച്ച  കേസിൽ ബി.സി.സി.​െഎ മുൻ പ്രസിഡൻറ്​ അനുരാഗ്​ ഠാകുർ സു​പ്രീം കോടതിയിൽ നിരുപാധികം മാപ്പ്​ പറഞ്ഞു. ഠാകുർ നേരത്തെ നൽകിയ മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. നേരി​െട്ടത്തി നിരുപാധികം മാപ്പുപറഞ്ഞാൽ ഠാകുറിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കാമെന്നും കോടതി വ്യക്​തമാക്കിയിരുന്നു. ഇതേതുടർന്നാണ്​ ഠാകുർ നിരുപാധികം മാപ്പുപറഞ്ഞ്​ അപേക്ഷ നൽകിയത്​. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ചില സാഹചര്യങ്ങളും തെറ്റായ വിവരങ്ങളും മൂലമാണ്​ അങ്ങനെ സംഭവിച്ചതെന്നും നിരുപാധികം മാപ്പുപറയുന്നതായും ഠാകുർ അപേക്ഷയിൽ പറയുന്നു. 

ജനുവരി രണ്ടിനാണ്​ അന്നത്തെ ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​. ഠാകുർ അധ്യക്ഷനായ ബെഞ്ച്​ ഠാകുറിനെതിരെ കോടതിയലക്ഷ്യ കേസ്​ ഫയൽ ചെയ്​തത്​. ജസ്​റ്റിസ്​ ലോധ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതുസംബന്ധിച്ച സത്യവാങ്​മൂലത്തിലാണ്​ അനുരാഗ്​ ഠാകുർ വ്യാജ വിവരങ്ങൾ നൽകിയത്​. ശിപാർശകൾ നടപ്പാക്കാതിരിക്കാൻ ​െഎ.സി.സിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന്​ സത്യവാങ്​മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത്​ തള്ളിയ കോടതി അനുരാഗ്​ ഠാകുറിനെതിരെയും അജയ്​ ഷിർക്കിക്കെതിരെയും കോടതിയലക്ഷ്യ കേസ്​ ഫയൽ ചെയ്യുകയായിരുന്നു.

Tags:    
News Summary - former BCCI president Anurag Thakur submit unconditional apology in SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.