മുംബൈ: അന്ധർക്കായുള്ള ട്വൻറി ട്വൻറി ലോകകപ്പിെൻറ ബ്രാൻഡ് അമ്പാസിഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ നിയമിച്ചു.
അവരിൽ നിന്ന് എനിക്കാണ് പ്രചോദനം ലഭിക്കേണ്ടത്. യഥാർത്ഥ ക്രിക്കറ്റിനേക്കാളും ബുദ്ധിമുട്ടുള്ള കളിയാണ് അവർ കളിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരു അനുഭവമില്ല. അതിനാൽ അവരെ പൂർണ്ണമായും രീതിയിൽ പ്രോൽസാഹിപ്പിക്കാൻ സാധിക്കില്ല. ലോകകപ്പിനെ കുറിച്ച് ജനങ്ങളിൽ അറിവുണ്ടാക്കുകയാണ് തെൻറ ദൗതമെന്നും ദ്രാവിഡ് പറഞ്ഞു.
െഎ.പി.എൽ മൽസരങ്ങൾക്കിടെ അന്ധ ക്രിക്കറ്റ് കളിക്കാനായി ശ്രമിച്ചിരുന്നു. ഇത് കളിക്കാൻ ബുദ്ധിമുട്ടാണ്. അന്ന് വളരെ വേഗതയിൽ വരുന്ന പന്തുകളുമായി എനിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ ആദ്യമായി അന്ധ ക്രിക്കറ്റ് കളിച്ച അനുഭവവും ദ്രാവിഡ് പങ്കുവെച്ചു.
അടുത്ത വർഷം ജനുവരിയിലാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ അന്ധർക്കായുള്ള ട്വൻറി ട്വൻറി ലോകകപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.