പാകിസ്താൻറെ വിജയം ആഘോഷിച്ച 15 പേർ അറസ്റ്റിൽ; രാജ്യദ്രോഹ കുറ്റം ചുമത്തി

ഭോപ്പാൽ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്കെതിരെ പാക്കിസ്താൻ ടീം ജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച 15 പേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിൽ നിന്നുള്ള ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്. യുവാക്കൾ പാക് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചതായും പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി കാണിച്ച് ബർഹാൻപൂർ ജില്ലയിലെ മൊഹദ് ഗ്രാമത്തിൽ താമസിക്കുന്നയാളാണ് പൊലീസിൽ പരാതി നൽകിയത്.

ഭൂരിപക്ഷ സമുദായാംഗങ്ങളുടെ വീടുകൾക്കു സമീപം പടക്കം പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. ഐ.പി.സി 124 എ വകുപ്പ് (രാജ്യദ്രോഹം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രദേശത്ത് വർഗീയതയുണ്ടാക്കുന്നതാണ് യുവാക്കളുടെ നടപടിയെന്നും പൊലീസ് പറ‍യുന്നു. 

Tags:    
News Summary - Champions Trophy finals: 15 arrested for cheering for Pakistan in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.