ഒടുവില്‍ ബി.സി.സി.ഐ വഴങ്ങിയേക്കും

മുംബൈ: സുപ്രീം കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങളില്‍ വശംകെട്ട ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ഒടുവില്‍ ലോധ കമീഷന്‍ തീരുമാനങ്ങള്‍ അനുസരിക്കാന്‍ നീക്കം തുടങ്ങി. ഇതേക്കുറിച്ച് ആലോചിക്കാന്‍ വെള്ളിയാഴ്ച ബി.സി.സി.ഐ പ്രത്യേക യോഗം ചേരുകയാണ്. ഒക്ടോബര്‍ ആറിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് പ്രശ്നത്തിന് അയവു വരുത്താനാണ് ബി.സി.സി.ഐയുടെ നീക്കം.

വാതുവെപ്പ് വിവാദത്തിന്‍െറ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഭരണം ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമീഷനെ നിയോഗിച്ചത്. ബി.സി.സി.ഐയില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കമീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നിരന്തരം ലംഘിക്കുകയായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് ചെയ്തത്. പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍ കോടതിയില്‍ ഹാജരാകാനോ കമീഷന്‍െറ നിര്‍ദേശങ്ങള്‍ക്കു മറുപടി നല്‍കാനോ തയാറായില്ല.

സെലക്ഷന്‍ ബോര്‍ഡില്‍ മൂന്നുപേരില്‍ കൂടുതല്‍ പാടില്ളെന്നും ഈ മൂന്നുപേരും മുന്‍ ടെസ്റ്റ് താരങ്ങള്‍ ആയിരിക്കണമെന്നും കമീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ചായിരുന്നു ടെസ്റ്റ് കളിച്ചിട്ടില്ലാത്ത രണ്ടുപേരടക്കം അഞ്ചുപേരുടെ സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചത്. സെക്രട്ടറിയായി അജയ് ശിര്‍ക്കെയെ തെരഞ്ഞെടുത്തതും കമീഷനെ ലംഘിച്ചായിരുന്നു.

ബി.സി.സി.ഐ നിലക്കുനിന്നില്ളെങ്കില്‍ നിലക്കുനിര്‍ത്താന്‍ അറിയാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനുപുറമെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐ.സി.സി) നിന്ന് ബി.സി.സി.ഐയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് കത്തെഴുതാനും ലോധ കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കമീഷന്‍െറ തീരുമാനം സര്‍ക്കാറിന്‍െറ തീരുമാനത്തിന്‍െറ ഭാഗമാണെന്നും സര്‍ക്കാര്‍ ഇടപെട്ടാല്‍ ഐ.സി.സിയില്‍നിന്ന് പുറത്താക്കാന്‍ വകുപ്പുണ്ടെന്നതും അനുരാഗ് ഠാകുറിനെയും കൂട്ടരെയും ബാക്ഫുട്ടിലാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് വഴങ്ങാനുള്ള നീക്കം.

 

Tags:    
News Summary - bcci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.