കുംബ്ലെ തുടരില്ല; പുതിയ പരിശീലകനെ തേടി ബി.സി.സി.​െഎ

മുംബൈ: ​െഎ.സി.സി ചാമ്പ്യൻസ്​ ട്രോഫിക്ക്​ ശേഷം പരിശീലക സ്ഥാനത്ത്​ കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടി ബി.സി.സി.​െഎ. പുതി​യ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.​െഎ ഉടൻ തന്നെ സ്വീകരിച്ച്​ തുടങ്ങും. പുതിയ ആളുക​ളെ പരിഗണിക്കാതെ കുംബ്ലെക്ക്​ കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.​െഎ ഭരണസമിതിക്ക്​ യോജിപ്പില്ലെന്നാണ്​ റിപ്പോർട്ടുകൾ.

പരിശീലക സ്ഥാനത്ത്​ തുടരുന്നതി​​െൻറ ഭാഗമായി കുംബ്ലെ മുന്നോട്ട്​ വെച്ച ആവശ്യങ്ങൾ ബി.സി.സി.​െഎക്ക്​ സ്വീകാര്യമായില്ല. പല ഇന്ത്യൻ കളിക്കാർക്കും കാലാവധി നീട്ടി നൽകാനും ​പരിശീലക​​െൻറ ശമ്പളത്തിൽ വർധന വരുത്താൻ കുംബ്ലെ ആവശ്യപ്പെട്ടുവെന്നാണ്​ സൂചന.

ബി.സി.സി.​െഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യൻ പുരുഷ ടീമി​​െൻറ പരിശീലക സ്ഥാനത്തേക്ക്​ അപേക്ഷകൾ അയക്കാമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. പൂർണമായും സുതാര്യമായിരിക്കും തെരഞ്ഞെടുപ്പെന്നും ബി.സി.സി.​െഎ വ്യക്​തമാക്കുന്നു. സച്ചിൻ ടെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​മൺ എന്നിവരുടെ സേവനവും പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി ബി.സി.സി.​െഎ ഉ​പയോഗപ്പെടുത്തും.

Tags:    
News Summary - BCCI 'Unhappy' With Anil Kumble As Head Coach, Seeks Replacement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.