സെന്‍റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 237 റണ്‍സിന്‍െറ ജയവും ഒപ്പം പരമ്പര നേട്ടവും. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴിന് 217 റണ്‍സിന് ഡിക്ളയര്‍ ചെയ്ത് 346 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ വിന്‍ഡീസ് 108 റണ്‍സിന് പുറത്തായി. 59 റണ്‍സെടുത്ത ഡാരന്‍ ബ്രാവോ ഒഴികെയുള്ളവര്‍ എളുപ്പം കീഴടങ്ങി. മുഹമ്മദ് ഷമി മൂന്നും ഇശാന്ത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അജിന്‍ക്യ രഹാന (78 നോട്ടൗട്ട്) രണ്ടാമിന്നിങ്ങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന്‍െറ ലീഡുമായാണ് പരമ്പര സ്വന്തമാക്കിയത്. ഒന്നാമിന്നിങ്ങ്സില്‍ ഇന്ത്യ 353ഉം വിന്‍ഡീസ് 225ഉം റണ്‍സെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.