സെന്‍റ് ലൂസിയ: ആദ്യം വിറച്ച ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ പൊരുതുന്നു. രണ്ടിന് 19 എന്ന നിലയില്‍നിന്ന് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെയും (34) ആര്‍. അശ്വിനും (16) ആണ് ക്രീസില്‍. ഓപണര്‍ ലോകേഷ് രാഹുലിന്‍െറ 50 റണ്‍സാണ് ഇന്ത്യയെ കരകയറ്റിയത്. 65 പന്തില്‍ ആറു ഫോറടക്കമാണ് രാഹുല്‍ അര്‍ധശതകം തികച്ചത്. ശിഖര്‍ ധവാനും (ഒന്ന്) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (മൂന്ന്) എളുപ്പം മടങ്ങി. രോഹിത് ശര്‍മ (ഒമ്പത്) ലഞ്ചിന് ഷേശം പുറത്തായി. പുതുമുഖ താരം അള്‍സാരി ജോസഫ്(രണ്ട്), റോസ്റ്റണ്‍ ചേസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലത്തെി. ചേതേശ്വര്‍ പുജാര, അമിത് മിശ്ര, ഉമേഷ് യാദവ് എന്നിവര്‍ പുറത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.