മുംബൈ: ഏറെ നാള്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ നെടുന്തൂണായിരുന്ന ‘വിശ്വസ്ത മതില്‍’ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍െറ കാവലാളാകുമോ?
ഇന്ത്യന്‍ ടീമിന്‍െറ മുന്‍ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ കോച്ചാകാന്‍ സാധ്യത. ടീം കോച്ചിന്‍െറ ചുമതലയുണ്ടായിരുന്ന രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി ട്വന്‍റി20 ലോകകപ്പോടെ സമാപിച്ച സാഹചര്യത്തിലാണ് ടീമിന്‍െറ മുഖ്യ കോച്ചായി ദ്രാവിഡിനെ കൊണ്ടുവരാന്‍ നീക്കംനടക്കുന്നത്. നിലവില്‍ ഇന്ത്യ എ ടീമിന്‍െറയും അണ്ടര്‍ 19 ടീമിന്‍െറയും കോച്ചാണ് ദ്രാവിഡ്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡിന്‍െറ പരിശീലക മികവില്‍ ഇന്ത്യ ഫൈനലിലത്തെിയിരുന്നു. ബി.സി.സി.ഐയുടെ ഉപദേശകരായ സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ മുഖ്യ കോച്ചാകാന്‍ ദ്രാവിഡിനെ സമീപിച്ചതായാണ് വിവരം. 2019ല്‍ നടക്കുന്ന ലോകകപ്പുവരെ ദീര്‍ഘമായ കാലം പൂര്‍ണസ്വാതന്ത്ര്യത്തോടെ ടീമിനെ ഒരുക്കാന്‍ ദ്രാവിഡിന് അവസരം നല്‍കണമെന്നാണ് ഉപദേശകര്‍ ബി.സി.സി.ഐയോട് നിര്‍ദേശിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച മുംബൈയില്‍ നടക്കുന്ന യോഗത്തിനുശേഷം അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െറ ക്യാപ്റ്റനും ഉപദേഷ്ടാവുമായിരുന്ന ഘട്ടത്തില്‍ നിരവധി യുവതാരങ്ങള്‍ക്ക് ദ്രാവിഡിന്‍െറ കീഴില്‍ മാറ്റുതെളിയിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ഉപദേഷ്ടാവുകൂടിയാണ് ദ്രാവിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.