ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം അരങ്ങേറി

അഡലെയ്ഡ്: ക്രിക്കറ്റിൽ പുതുചരിത്രം രചിച്ചുകൊണ്ട് ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം അരങ്ങേറി. ആസ്ട്രേലിയയിലെ പ്രസിദ്ധമായ അഡലെയ്ഡ് ഓവലിൽ ന്യൂസിലൻഡും ആസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റാണ് പകൽ-രാത്രി വെളിച്ചത്തിൽ നടക്കുന്നത്. ചുവന്ന പന്തിന് പകരം പിങ്ക് നിറത്തിലുള്ള പങ്കാണ് മത്സരത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് എന്ന നിലക്ക് ചില റെക്കോർഡുകളും മത്സരത്തിൽ പിറന്നു. കളിയിൽ ആദ്യം പുറത്തായ ബാറ്റ്സ്മാൻ ന്യൂസിലൻഡിൻെറ മാർട്ടിൻ ഗപ്റ്റിലാണ്. ആദ്യ വിക്കറ്റ് നേടിയത് ഗപ്റ്റിലിനെ വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡും. ടോസ് നേടിയത് ന്യൂസിലൻഡ്. ഇംഗ്ലണ്ടിൻെറ റിച്ചാർഡ് ഇല്ലിംഗ്വർത്തും ഇന്ത്യയുടെ എസ്. രവിയുമാണ് മത്സരത്തിലെ അമ്പയർമാർ.  

ട്രാൻസ് ടാസ്മാൻ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റാണ് അഡലെയ്ഡ് ഓവലിൽ രാത്രിയും പകലുമായി അരങ്ങേറിയത്. മത്സരത്തിൽ ആതിഥേയരായ ആസ്ട്രേലിയക്കാണ് മുൻതൂക്കം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 202 റൺസെടുത്ത് ഓൾഔട്ടായി. ഓസീസിനുവേണ്ടി മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും മൂന്നു വീതം വിക്കറ്റുകൾ നേടി. നഥൻ ലിയോണും പീറ്റർ സിഡിലും രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു. ജോ ബേൺസ്, ഡേവിഡ് വാർണർ എന്നിവരാണ് പുറത്തായത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റാണിത്. ഒന്നാം ടെസ്റ്റ് ഓസീസ് ജയിച്ചപ്പോൾ പെർത്തിലെ രണ്ടാം ടെസ്റ്റ് സമനിലയിലായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT