കെ.സി.എ നിയമാവലിയിൽ ഭേദഗതി; മുൻ താരങ്ങൾക്കും അമ്പയർമാർക്കും അംഗത്വം​

തി​രു​വ​ന​ന്ത​പു​രം: 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ, നി​യ​മാ​വ​ലി​യി​ൽ സു​പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ൾ വ​രു​​ത്തി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ). ക്രി​ക്ക​റ്റ് ഭ​ര​ണ​രം​ഗ​ത്ത് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​വും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന മൂ​ന്ന് പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 14 ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും വി​ര​മി​ച്ച അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വം ഇ​നി വി​ര​മി​ച്ച പു​രു​ഷ-​വ​നി​താ താ​ര​ങ്ങ​ൾ, അ​മ്പ​യ​ർ​മാ​ർ, സ്കോ​റ​ർ​മാ​ർ, ക്യൂ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് നി​യ​മാ​വ​ലി പ​രി​ഷ്ക​രി​ച്ച​ത്. ​പു​തി​യ ഭേ​ദ​ഗ​തി നി​ല​വി​ൽ വ​ന്ന​തോ​ടെ കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​ക​ൾ​ക്കും അ​സോ​സി​യേ​ഷ​നി​ൽ വ്യ​ക്തി​ഗ​ത അം​ഗ​ത്വം ന​ൽ​കാ​ൻ സാ​ധി​ക്കും.

ഇ​തി​നു​പു​റ​മെ ക്രി​ക്ക​റ്റ് മേ​ഖ​ല​ക്ക്​ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​ർ​ക്ക് ഓ​ണ​റ​റി അം​ഗ​ത്വം, കെ.​സി.​എ ക്ല​ബ് ഹൗ​സ് അം​ഗ​ത്വം, കെ.​സി.​എ സ്റ്റേ​ഡി​യം അം​ഗ​ത്വം എ​ന്നീ പു​തി​യ വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​​​ന്‍റെ ഭാ​ഗ​മാ​യി കെ.​സി.​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​യ അ​പ​ക്സ് കൗ​ൺ​സി​ലി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളു​ള്ള കൗ​ൺ​സി​ൽ ഭേ​ദ​ഗ​തി​യോ​ടെ വി​പു​ലീ​ക​രി​ക്കും. ​ക്രി​ക്ക​റ്റ് സ​മി​തി​ക​ളി​ലേ​ക്കും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളി​ലേ​ക്കു​മു​ള്ള മു​ൻ താ​ര​ങ്ങ​ളു​ടെ യോ​ഗ്യ​ത​യി​ൽ വ​രു​ത്തി​യ ഇ​ള​വാ​ണ് മ​റ്റൊ​രു ഭേ​ദ​ഗ​തി. മു​മ്പ്​ 25 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​വ​ർ​ക്ക് മാ​ത്രം ല​ഭി​ച്ച പ​ദ​വി​ക​ൾ ഇ​നി മു​ത​ൽ ര​ഞ്ജി ട്രോ​ഫി ക​ളി​ച്ച എ​ല്ലാ മു​ൻ താ​ര​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കും.

കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്നും അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും കെ.​സി.​എ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ശ്രീ​ജി​ത്ത് വി. ​നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ ഭേ​ദ​ഗ​തി​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മ്പോ​ൾ അ​പ​ക്സ് കൗ​ൺ​സി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ് കു​മാ​ർ പ​റ​ഞ്ഞു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ മാ​റ്റം മു​ൻ ര​ഞ്ജി താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ തോ​തി​ലു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Amendment to KCA bylaws; Membership for former players and umpires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.