കൊറോണ ഭീതി; ഷൂട്ടിങ് ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് ബാധ (കോവിഡ്-19) വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. മാർച്ച് അഞ്ച് മുതൽ 12 വരെ മെഡിറ്ററേനിയൻ രാഷ്ട്രമായ സൈപ്രസിലാണ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ചാണ് നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ തീരുമാനമെടുത്തത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലൊന്ന് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനാലാണ് ഇന്ത്യ പിന്മാറുന്നതെന്ന് റൈഫിൾ അസോസിയേഷൻ പ്രസിഡന്‍റ് രനീന്ദർ സിങ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Coronavirus impact: India pulls out of shooting world cup in Cyprus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.