സർവേഷ് അനിൽ കുഷാരെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരുഷ ഹൈജംപ് മത്സരത്തിനിടെ
ടോക്യോ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് പുരുഷ ഹൈജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം കുറിച്ച സർവേഷ് അനിൽ കുഷാരെ മികച്ച പ്രകടനത്തോടെ അവസാനിപ്പിച്ചു. 13 പേർ പങ്കെടുത്ത ഫൈനലിൽ ആറാം സ്ഥാനം ലഭിച്ചു കുഷാരെക്ക്.
മികച്ച വ്യക്തിഗത പ്രകടനമായ 2.28 മീറ്റർ ചാടാൻ താരത്തിനായി. വേൾഡ് ലീഡോടെ ന്യൂസിലൻഡിന്റെ ഹാമിഷ് കെർ (2.36 മീ.) സ്വർണവും ദക്ഷിണ കൊറിയയുടെ സാംഗ്യോക് വൂ (2.34 മീ.) വെള്ളിയും നേടി. ചെക് റിപ്പബ്ലിക്കിന്റെ ജാൻ സ്റ്റെഫാലക്കാണ് (2.31 മീ.) വെങ്കലം.
ആദ്യ ശ്രമത്തിൽത്തന്നെ 2.20 മീ. ക്ലിയർ ചെയ്താണ് കുഷാരെ തുടങ്ങിയത്. തുടർന്ന് 2.24 മീ. രണ്ടാം ശ്രമത്തിലും മറികടന്നു. രണ്ട് ഫൗളുകൾക്ക് ശേഷം മൂന്നാം ശ്രമത്തിലും 2.28 മീറ്റർ കൈവരിച്ചതോടെ വ്യക്തിഗത പ്രകടനമായ 2.27 മീറ്ററിന് മുകളിലെത്തി കുഷാരെ. പിന്നാലെ 2.31ലെ മൂന്ന് ശ്രമങ്ങളും പാഴായി. ഫൈനലിൽ മത്സരിച്ച 13ൽ 12 താരങ്ങളും വ്യക്തിഗത പ്രകടനത്തിൽ കുഷാരെക്ക് മുകളിലുള്ളവരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.