ലോക ക്ലബ് ​വോളി; പെറൂജിയയും ഇതാംബെയും ഫൈനലിൽ

ബംഗളൂരു: ലോക ക്ലബ്​ വോളിബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ലബ്​ സർ സികോമ പെറൂജിയയും ബ്രസീലിയൻ ക്ലബായ ഇതാംബെ മിനാസും ഫൈനലിൽ കടന്നു. ശനിയാഴ്ച കോറമംഗല ഇൻഡോർ സ്​റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ പെറൂജിയ നിലവിലെ റണ്ണറപ്പായ തുർക്കിയ ക്ലബ്​ ഹൾക്ക്​ബാങ്ക്​ സ്​പോറിനെയും (സ്​കോർ: 25-14, 25-16, 31-29) ഇതാംബെ മിനാസ്​ ജാപ്പനീസ്​ ക്ലബായ സൺടറി സൺബേഡ്​സിനെയും (സ്​​കോർ: 22-25, 25-22, 28-30, 25-20, 17-15) തോൽപിച്ചു. ഞായറാഴ്ച വൈകീട്ട്​ അഞ്ചിന്​ നടക്കുന്ന ലൂസേഴ്​സ്​ ഫൈനലിൽ ഹൾക്ക്ബാങ്ക്​ സൺബേഡ്​സിനെ നേരിടും. രാത്രി 8.30നാണ്​ ഫൈനൽ.

കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകൾ അണിനിരന്ന ആദ്യ സെമിയിൽ ആദ്യ രണ്ടു സെറ്റിലും പെറൂജിയയുടെ വ്യക്തമായ മേധാവിത്വമാണ്​ കണ്ടത്​. തകർപ്പൻ ഇടംകൈയൻ ഹിറ്റുകളും സെർവുകളുമായി ഏഴാം നമ്പർ താരം ഹെരീറ ആക്രമണം നയിച്ചു. രണ്ടാം സെറ്റിൽ ഹെരീറക്കൊപ്പം അറ്റാക്കുമായി സെമന്യൂക്​ കാമിലും ബ്ലോക്കുമായി സൊളെ സെബാസ്റ്റ്യനും ​ ഫോമിലേക്കുയർന്നതോടെ തുർക്കികൾക്ക്​ അടിതെറ്റി. എന്നാൽ, ജീവന്മരണപോരാട്ടവുമായി മൂന്നാം സെറ്റിനിറങ്ങിയ ഹൾക്ക്​ബാങ്ക് ഒന്നാന്തരം പ്രകടനവുമായി തിരിച്ചുവന്നു.

സ്​കോർ​ 29-29ൽ നിൽക്കെ ഹൾക്ക്​ താരം നിമിറിന്‍റെ അറ്റാക്ക്​ ബ്ലോക്ക്​ ചെയ്ത്​ പെറൂജിയ ലീഡ്​ പിടിച്ചു. അടുത്ത സെർവിൽ​ അറ്റാക്കിനായി ഹൾക്ക്​ താരങ്ങൾ ഒരുങ്ങുംമുമ്പെ വീണുകിട്ടിയ പന്ത്​ സ്​പൈക്ക്​ ചെയ്ത്​ പെറൂജിയ മൂന്നാം സെറ്റും ഗെയിമും വരുതിയിലാക്കി.

ഒപ്പത്തി​നൊപ്പം മുന്നേറിയ സൺബേഡ്​സും ഇതാംബെയും കളി അഞ്ചാം സെറ്റിലേക്ക്​ നീട്ടി. അവസാനം ബ്രസീലിയൻ വീര്യത്തിനായിരുന്നു ഫുൾമാർക്ക്​. പ്രധാന അറ്റാക്കറായ ഐസക്​ ആദ്യ സെറ്റിലേ പരി​ക്കേറ്റുകയറിയിട്ടും​ ഇതാംബ പൊരുതി ജയം പിടി.

Tags:    
News Summary - World Club Volleyball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.