ബുഡപെസ്റ്റ്: 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച ഹംഗറിയുടെ തലസ്ഥാനമായ ബുഡപെസ്റ്റിൽ തുടക്കമാവും. മെഡൽപ്പട്ടികയിൽ പതിവുപോലെ അമേരിക്കൻ മേധാവിത്വമാണ് പ്രതീക്ഷിക്കുന്നതെങ്കിലും യൂറോപ്യൻ, ആഫ്രിക്കൻ, ഏഷ്യൻ താരങ്ങളും കരുത്ത് തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്രയുടെ നേതൃത്വത്തിൽ 27 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. എം. ശ്രീശങ്കർ (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ഇരുവരും ട്രിപ്ൾ ജംപ്), മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ (എല്ലാവരും 4x400 മീ. റിലേ) എന്നിങ്ങനെ ഏഴു മലയാളികളും ടീമിലുണ്ട്.
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻത്രോ താരം നീരജ് ചോപ്ര തന്നെയാണ് ഇന്ത്യൻ മെഡൽപ്രതീക്ഷകളിൽ ഒന്നാമൻ. യു.എസിലെ യൂജീനിൽ നടന്ന 2022ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ താരം വെള്ളി നേടിയിരുന്നു. നീരജിനു പുറമെ ലോങ്ജംപ് താരങ്ങളായ ജെസ്വിൻ ആൽഡ്രിൻ, ശ്രീശങ്കർ തുടങ്ങിയവരിലും ഇന്ത്യ മെഡൽപ്രതീക്ഷ പുലർത്തുന്നുണ്ട്. പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇറങ്ങുന്ന അവിനാശ് സാബ് ലേയും ട്രിപ്ൾ ജംപുകാരും വനിത 100 മീറ്റർ ഹർഡ്ൽസിലെ ജ്യോതി യാരാജിയും ആദ്യ ആറിലെങ്കിലുമെത്താനാണ് ശ്രമിക്കുന്നത്.
ഉത്തേജകവിരുദ്ധ ഏജൻസി മാർഗനിർദേശങ്ങൾ ലംഘിച്ച വനിത 20 കി.മീ. നടത്തം താരം ഭാവ്ന ജട്ടിനെ സസ്പെൻഡ് ചെയ്തതോടെയാണ് 27 ആയി ചുരുങ്ങിയത്. ഇവരിൽ ജാവലിൻ ത്രോ താരം കിഷോർ ജെനക്ക് വിസ പ്രശ്നങ്ങൾ കാരണം യാത്ര തിരിക്കാനായിട്ടില്ല. ഇതിന് ഉടൻ പരിഹാരം കാണാൻ നീരജ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഹംഗറി എംബസിയിൽ ഹാജരാകാൻ ജെനക്ക് നിർദേശം ലഭിച്ചതോടെ താരത്തിന് ബുഡപെസ്റ്റിലേക്ക് പറക്കാനാവുമെന്നാണ് പ്രതീക്ഷ.
പുരുഷ ജാവലിൻ ത്രോ
നീരജ് ചോപ്ര (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 89.94 മീ.
വേൾഡ് ലീഡ്: 89.51 മീ.
(ജാക്കൂബ് വാഡ്ലെജ് -ചെക്ക് റിപ്പബ്ലിക്)
പുരുഷ ലോങ്ജംപ്
ജെസ്വിൻ ആൽഡ്രിൻ (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 8.42 മീ.
എം. ശ്രീശങ്കർ (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 8.41 മീ.
വേൾഡ് ലീഡ്: 8.42 മീ.
(ജെസ്വിൻ ആൽഡ്രിൻ -ഇന്ത്യ)
പുരുഷ 3000 മീ. സ്റ്റീപ്ൾ ചേസ്
അവിനാശ് സാബ് ലേ (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 8:11.20 മിനിറ്റ്
വേൾഡ് ലീഡ്: 7:52.11 മിനിറ്റ്
(ലമേച്ച ഗിർമ -ഇത്യോപ്യ)
പുരുഷ ട്രിപ്ൾ ജംപ്
പ്രവീൺ ചിത്രവേൽ (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 17.37 മീ.
വേൾഡ് ലീഡ്: 17.87 മീ.
(ജയ്ഡൺ ഹിബ്ബർട്ട് -ജമൈക്ക)
വനിത 100 മീ. ഹർഡ്ൽസ്
ജ്യോതി യാരാജി (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 12.78 സെ.
വേൾഡ് ലീഡ്: 12.30 സെ.
(നിയ അലി-യു.എസ്)
വനിത ലോങ്ജംപ്
ശൈലി സിങ് (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 6.76 മീ.
വേൾഡ് ലീഡ്: 7.08 മീ.
(അക്കെലിയ സ്മിത്ത് -ജമൈക്ക)
പുരുഷ ഹൈജംപ്
സർവേശ് അനിൽ കുഷാരെ (ഇന്ത്യ)
പേഴ്സനൽ ബെസ്റ്റ്: 2.27 മീ.
വേൾഡ് ലീഡ്: 2.36 മീ.
(മുഅതസ് ബർഷിം-ഖത്തർ)
(മത്സര തീയതിയും ഇന്ത്യൻ സമയവും)
പുരുഷ 20 കി.മീ. നടത്തം ഫൈനൽ - 12:40 pm
⊿ ആകാശ്ദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ്
പുരുഷ 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ഹീറ്റ്സ് - 3:05 pm
⊿ അവിനാഷ് സാബ് ലേ
വനിത ലോങ്ജംപ് യോഗ്യത - 3:55 pm ⊿ ഷൈലി സിങ്
പുരുഷ 1500 മീറ്റർ ഹീറ്റ്സ് - 10:32 pm ⊿ അജയ് കുമാർ സരോജ്
പുരുഷ ട്രിപ്ൾ ജംപ് യോഗ്യത - 11:05 pm ⊿ പ്രവീൺ ചിത്രവേൽ,
അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ
പുരുഷ ഹൈജംപ് യോഗ്യത - 2:05 pm
⊿സർവേശ് അനിൽ കുഷാരെ
പുരുഷ 400 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സ് - 2:55 pm
⊿ സന്തോഷ് കുമാർ തമിഴരശൻ
വനിത ലോങ്ജംപ് ഫൈനൽ - 8:25 pm ⊿ ഷൈലി സിങ്*
പുരുഷ 1500 മീറ്റർ സെമി ഫൈനൽ - 9:05 pm
⊿അജയ് കുമാർ സരോജ്*
പുരുഷ 400 മീറ്റർ ഹർഡ്ൽസ് സെമി ഫൈനൽ - 11:05 pm
⊿സന്തോഷ് കുമാർ തമിഴരശൻ*
പുരുഷ ട്രിപ്ൾ ജംപ് ഫൈനൽ - 11:10 pm ⊿ പ്രവീൺ ചിത്രവേൽ*,
അബ്ദുല്ല അബൂബക്കർ*, എൽദോസ് പോൾ*
വനിത 100 മീറ്റർ ഹർഡ്ൽസ് ഹീറ്റ്സ് - 10:10 pm ⊿ ജ്യോതി യാരാജി
പുരുഷ 800 മീറ്റർ ഹീറ്റ്സ് - 10:50 pm ⊿ കൃഷൻ കുമാർ
പുരുഷ ഹൈജംപ് ഫൈനൽ - 11:25 pm
⊿ സർവേശ് അനിൽ കുഷാരെ*
പുരുഷ 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ഫൈനൽ 1:12 am
⊿ അവിനാഷ് സാബ് ലേ*
വനിത ജാവലിൻത്രോ ഗ്രൂപ് യോഗ്യത 1:50 pm അല്ലെങ്കിൽ 3:25 pm
⊿ അന്നു റാണി
പുരുഷ ലോങ്ജംപ് യോഗ്യത - 2:45 pm
⊿എം. ശ്രീശങ്കർ, ജെസ്വിൻ ആൽഡ്രിൻ
വനിത 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ഹീറ്റ്സ് - 11:15 pm ⊿പരുൾ ചൗധരി
വനിത 100 മീറ്റർ ഹർഡ്ൽസ് സെമി ഫൈനൽ - 12:10 am
(ആഗസ്റ്റ് 24) ⊿ ജ്യോതി യാരാജി*
പുരുഷ 1500 മീറ്റർ ഫൈനൽ - 12:45 am ⊿ അജയ് കുമാർ സരോജ്*
പുരുഷ 400 മീറ്റർ ഹർഡ്ൽസ് ഫൈനൽ - 1:20 am
⊿ സന്തോഷ് കുമാർ തമിഴരശൻ*
പുരുഷ 35 കിലോമീറ്റർ നടത്തം ഫൈനൽ 10:30 am ⊿റാം ബാബു
പുരുഷ ലോങ്ജംപ് ഫൈനൽ - 11 pm
⊿ എം. ശ്രീശങ്കർ*, ജെസ്വിൻ ആൽഡ്രിൻ*
പുരുഷ 800 മീറ്റർ സെമി ഫൈനൽ - 12:20 am ⊿ കൃഷൻ കുമാർ*
വനിത 100 മീറ്റർ ഹർഡ്ൽസ് ഫൈനൽ- 12:55 am ⊿ ജ്യോതി യാരാജി*
പുരുഷ ജാവലിൻത്രോ ഗ്രൂപ് യോഗ്യത - 1:40 pm അല്ലെങ്കിൽ
3:15 pm ⊿ നീരജ് ചോപ്ര, ഡി.പി. മനു, കിഷോർ ജെന
വനിത ജാവലിൻത്രോ ഫൈനൽ - 11:50 pm ⊿ അന്നു റാണി*
പുരുഷ 4x400 മീറ്റർ റിലേ ഹീറ്റ്സ് - 11 pm
⊿ അമോജ് ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ,
രാജേഷ് രമേഷ്, അരുൾ രാജലിംഗം, മിജോ ചാക്കോ കുര്യൻ
പുരുഷ 800 മീറ്റർ ഫൈനൽ - 12 am ⊿ കൃഷൻ കുമാർ*
പുരുഷ ജാവലിൻത്രോ ഫൈനൽ - 11:50 pm -
⊿ നീരജ് ചോപ്ര*, ഡി.പി. മനു*, കിഷോർ ജെന*
വനിത 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ഫൈനൽ - 12:40 am
⊿ പരുൾ ചൗധരി*
പുരുഷ 4x400 മീറ്റർ റിലേ ഫൈനൽ 1:07 am ⊿ ഇന്ത്യൻ ടീം*
* യോഗ്യതക്ക് വിധേയം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.