കടപ്പാട്​: Getty Images

'ഒരു ജോലി കണ്ടെത്തണം'; കുറിപ്പെഴുതി ഉഗാണ്ട ഭാരോദ്വഹകൻ ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന്​ മുങ്ങി

ടോക്യോ: ജപ്പാനിൽ ഒളിമ്പിക് പരിശീലന ക്യാമ്പിൽ നിന്ന്​ ഉഗാണ്ട ഭാരോദ്വഹകനെ കാണാതായി. ഒരു ജോലി കണ്ടെത്തണമെന്ന കുറിപ്പ്​ എഴുതി വെച്ചാണ്​ താരം സ്​ഥലം വിട്ടതെന്ന്​ ജപ്പാനീസ്​ അധികൃതർ വ്യക്തമാക്കി.

20കാരനായ ജൂലിയസ്​ സെകിറ്റോലെകോക്കായി തിരച്ചിൽ തുടങ്ങിയതായി ഇസുമിസാനോ പ്രാദേശിക ഭരണകൂടം വാർത്തകുറിപ്പിൽ അറിയിച്ചു. കോവിഡ്​ പരിശോധന നടത്തിയിട്ടില്ലാത്ത താരത്തെ ഹോട്ടൽ മുറിയിൽ നിന്ന്​ കാണാതായത്​ അധികൃതർക്ക്​ വലിയ തലവേദനയായി മാറി.

​േക്വാട്ട സമ്പ്രദായം കാരണം ഗെയിംസിൽ പങ്കെടുക്കാൻ കഴിയാതെ വന്ന താരം ജൂലൈ 20ന്​ നാട്ടിലേക്ക്​ മടങ്ങാൻ ഇരിക്കുകയായിരുന്നുവെന്ന്​ ഉഗാണ്ട വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷൻ പ്രസിഡന്‍റ്​ സാം മുസോക്​ പറഞ്ഞു. ​

ജൂൺ 19ന്​ ജപ്പാനിലെത്തിയ ഉഗാണ്ടൻ സംഘത്തിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.​ കുറച്ച്​ ദിവസങ്ങൾക്ക്​ ശേഷം ഒരാൾക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇവരുമായി അടുത്ത്​ ഇടപഴകിയ ആളുകളെ ക്വാറന്‍റീനിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

ജൂലൈ 23 മുതൽ ജപ്പാനീസ്​ തലസ്​ഥാനമായ ടോക്യോയിലാണ്​ ഒളിമ്പിക്​സ്​ തുടങ്ങുന്നത്​. വിശ്വ കായിക മാമാങ്കത്തിന്​ കൊടികയറാൻ ഒരാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക്​ വില്ലേജിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Tags:    
News Summary - wanted to find work Ugandan weightlifter goes missing from Tokyo hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.