പി.​ടി. ഉ​ഷ​യും ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സ​നും പൊ​ന്നാ​നി​യി​ലെ വെ​ങ്ങാ​ലി​ൽ ത​റ​വാ​ടി​ന് മു​ന്നി​ൽ (ഫ​യ​ൽ ചി​ത്രം)

മരുമകൾ രാജ്യസഭയിലേക്ക്; അഭിമാനത്തോടെ വെങ്ങാലിൽ തറവാട്

പൊന്നാനി: പൊന്നാനിയുടെ മരുമകൾ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിൽ അഭിമാനത്തോടെ വെങ്ങാലിൽ തറവാടും. 1991ൽ നവവധുവായി പൊന്നാനിയിലേക്കെത്തിയ പി.ടി. ഉഷയുടെ രാജ്യസഭാംഗത്വ ലബ്ധിയിൽ ഏറെ സന്തുഷ്ടരാണ് ഭർത്താവ് ശ്രീനിവാസന്‍റെ ബന്ധുക്കൾ.

പൊന്നാനി കുറ്റിക്കാട് വെങ്ങാലിൽ തറവാട്ടിലെ അംഗമായ നാരായണൻ-സരോജിനി ദമ്പതികളുടെ മകനും കേന്ദ്ര വ്യാവസായിക സുരക്ഷ സേനയിൽ ഡിവൈ.എസ്.പിയുമായിരുന്ന ശ്രീനിവാസൻ 1991ലാണ് പി.ടി. ഉഷയുടെ കഴുത്തിൽ മിന്നുചാർത്തിയത്. കുറച്ചുകാലം മാത്രമാണ് ഇരുവരും പൊന്നാനിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്ങാലിൽ തറവാട്ടിൽ താമസിച്ചത്.

പൊന്നാനിയിലെത്തിയ ഉഷ വീടിന് തൊട്ടടുത്ത എ.വി. ഹൈസ്കൂൾ മൈതാനത്താണ് പരിശീലനം നടത്തിയിരുന്നത്. ഇടക്കിടെ ബന്ധുക്കളെ കാണാൻ പൊന്നാനിയിലെത്തുന്ന ഉഷയും ഭർത്താവ് ശ്രീനിവാസനും ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനമെത്തിയത്.

അമ്മയുടെ സ്നേഹ വാൽസല്യങ്ങൾ പകർന്ന് നൽകിയ അധ്യാപിക ഗൗരി ടീച്ചറുടെ അനുഗ്രഹം തേടിയായിരുന്നു അത്.  

Tags:    
News Summary - Vengalil family is proud of PT Usha's Rajya Sabha candidature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.