കോച്ച്​ ഒ.എം. നമ്പ്യാരുടെ മൃതദേഹത്തിനരികിൽ പി.ടി. ഉഷ         ഫോ​ട്ടോ: ബൈജു കൊടുവള്ളി

ഉയരങ്ങളിലേക്ക്​ വഴിനടത്തിച്ച ഗുരുവിന്‍റെ ചിതയെരിയുംവരെ ഇമവെട്ടാതെ ഉഷ

പയ്യോളി (കോഴിക്കോട് ): മൂന്ന് പതിറ്റാണ്ട് മുമ്പാരംഭിച്ച്  വിശ്വകായികലോകത്തിന് മുമ്പിൽ ഇന്നും തൻ്റെ പേരും പ്രശസ്തിയും   അവിസ്മരണീയമാക്കിയതിന് പിന്നിലെ അണിയറശിൽപിയായ പരിശീലകൻ ഒ.എം. നമ്പ്യാരുടെ വിയോഗം പി.ടി.ഉഷയെന്ന ശിഷ്യക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അത്ലറ്റിക്സിൽ പരിശീലനമാരംഭിച്ച പന്ത്രണ്ടാം വയസ്സ് മുതൽ  കോച്ച് എന്നതിലുമുപരി തൻ്റെ പിതാവിന് തുല്യനായിട്ടായിരുന്നു ഒളിമ്പ്യൻ പി.ടി. ഉഷയെന്ന പയ്യോളി എക്സ്പ്രസ്സിന്  അദ്ദേഹത്തോട് എന്നുമുള്ള  സമീപനം.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ  മണിയൂർ ഗ്രാമപഞ്ചായത്തിലെ  മീനത്തുകര ഒതയോത്തെ വീട്ടുമുറ്റത്ത് വെച്ച നമ്പ്യാരുടെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ ശവസംസ്കാരത്തിന് മുന്നോടിയായ ചടങ്ങുകൾ ഓരോന്നായി നടക്കുമ്പോഴും അവരുടെ ഈറനണിഞ്ഞ കണ്ണുകൾ സ്ട്രച്ചറിൽ ഇമവെട്ടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നമ്പ്യാരുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ പയ്യോളിയിലെ വീട്ടിൽ നിന്നും ഉഷ മിനിറ്റുകൾക്കകം മീനത്തുകരയിലെത്തിയിരുന്നു.

ഒ.എം. നമ്പ്യാർ എന്ന പരിശീലകൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങളറിയപ്പെടുന്ന ഉഷ ഉണ്ടാവില്ലായിരുന്നുവെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അവർ പറഞ്ഞു. എഴുപതുകളുടെ അവസാനത്തിൽ പയ്യോളി കടപ്പുറത്ത് നിന്നായിരുന്നു നമ്പ്യാരുടെ കീഴിലുള്ള കഠിന പരിശീലനത്തിൻ്റെ ആരംഭം. അക്കാലത്ത് അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും കുറ്റ്യാടി പുഴ കടക്കണമെങ്കിൽ ഇന്നത്തെ പോലെ  പാലമുണ്ടായിരുന്നില്ല. അതിരാവിലെ തോണിയിൽ കയറിയായിരുന്നു എന്നും ആറ് മണിക്ക് തുടങ്ങുന്ന പരിശീലനത്തിനായി അദ്ദേഹമെത്തിയിരുന്നത്.

മികച്ച പരിശീലകനെന്ന നിലയിൽ നമ്പ്യാർ സാറുടെ അശ്രാന്ത പരിശ്രമങ്ങളുടെ അനന്തരഫലമായിരുന്നു 1984 ൽ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ മികച്ച പ്രകടനം. 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്‍റെ നൂറിലൊരംശം വ്യത്യാസത്തിലാണ്​ വെങ്കല മെഡൽ നഷ്ടപ്പെട്ടത്​. ആ ഒരു നിമിഷം കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയുന്നത് ഇന്നലെ കഴിഞ്ഞത് പോലെയാണ് താൻ ഓർക്കുന്നതെന്നും ഉഷ പറഞ്ഞു.

അതേസമയം, അന്നത്തെ മത്സരത്തിൽ ഹർഡിൽസ് ഫൈനൽ ആരംഭിക്കാനായി വെടിയൊച്ച മുഴങ്ങിയപ്പോൾ ആസ്ട്രേലിയൻ താരം ഫൗൾ ആയതു കൊണ്ട്  മത്സരം പുനഃരാരംഭിച്ചതാണ് ഉഷക്ക് തിരിച്ചടിയായതെന്ന് നമ്പ്യാർ സൂചിപ്പിച്ചിരുന്നു. ആസ്ട്രേലിയൻ താരം ഫൗളായില്ലങ്കിൽ  ആദ്യഘട്ടത്തിൽ ഉഷ ഏറെ മുമ്പോട്ടേക്ക് കുതിച്ചിരുന്നുവെന്നും  ഉഷക്ക് മെഡൽ ഉറപ്പായിരുന്നുവെന്നും നമ്പ്യാർ അന്ന്​ വിലയിരുത്തി. 1986ൽ ജക്കാർത്ത ഏഷ്യാഡിൽ അഞ്ച് സ്വർണമടക്കം ആറ് മെഡലുകൾ നേടി ഉഷ ചരിത്രം രചിച്ചിരുന്നു. ഓർമകളുടെ മായാപ്രപഞ്ചത്തിൽ മനസ്സ് അലതല്ലുമ്പോഴും പിതൃതുല്യൻ്റെ ചിത എരിഞ്ഞടങ്ങുന്ന വേളയിൽ കണ്ണീർ വീർത്ത മുഖവുമായി ഉഷ വിങ്ങിപ്പൊട്ടുകയായിരുന്നു .

ദ്രോണാചാര്യർ ഇനി ഓർമ

മണിയൂരിലെ വീട്ടിൽ ഒ.എം.നമ്പ്യാരുടെ മൃതശരീരത്തിൽ സ്നേഹത്തോടെ സ്പർശിക്കുന്ന ഒളിമ്പ്യൻ പി.ടി. ഉഷ  

വ​ട​ക​ര: പ്ര​ഥ​മ ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​നു​ട​മ​യും മി​ക​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നു​മാ​യ പ​ത്മ​ശ്രീ ഒ​ത​യോ​ത്ത് മാ​ധ​വ​ൻ ന​മ്പ്യാ​ർ എ​ന്ന ഒ.​എം. ന​മ്പ്യാ​ർ ഇ​നി ഓ​ർ​മ. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മൂ​ത്ത​മ​ക​ൻ മു​ര​ളീ​ധ​ര​ൻ ചി​ത​ക്ക് തീ ​കൊ​ളു​ത്തി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ണി​യൂ​ർ മീ​ന​ത്തു​ക​ര​യി​ലെ വ​സ​തി​യി​ൽ ഒ.​എം. ന​മ്പ്യാ​ർ അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പി.​ടി. ഉ​ഷ​യു​ടെ പ​രി​ശീ​ല​ക​നാ​യി രാ​ജ്യ​ത്തെ മി​ക​ച്ച പ​രി​ശീ​ല​ക​ൻ എ​ന്ന പേ​രെ​ടു​ത്ത ന​മ്പ്യാ​ർ നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഉ​ട​നീ​ളം പി.​ടി. ഉ​ഷ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹം ഒ​രു നോ​ക്കു കാ​ണാ​ൻ കോ​വി​ഡ് വി​ല​ക്കു​ക​ൾ​ക്കി​ട​യി​ലും നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കോ​ച്ച് ന​മ്പ്യാ​ർ എ​ന്നും ന​മ്പാ​ൾ എ​ന്നും നാ​ട്ടു​കാ​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചി​രു​ന്ന ഒ.​എം. ന​മ്പ്യാ​ർ രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​പ്പോ​ഴും നാ​ട്ടു​കാ​രു​മാ​യി ഹൃ​ദ​യ​ബ​ന്ധം സൂ​ക്ഷി​ച്ചി​രു​ന്ന​തി​ന് തെ​ളി​വാ​യി​രു​ന്നു അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട​നി​ര.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു വേ​ണ്ടി മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ മൃ​ത​ദേ​ഹ​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി, കെ.​പി. മോ​ഹ​ന​ൻ, കെ.​കെ. ര​മ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ജ ശ​ശി, വ​ട​ക​ര ആ​ർ.​ഡി.​ഒ സി. ​ബി​ജു, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, ബി.​ജെ.​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി. 

Tags:    
News Summary - PT Usha Mourns Coach Nambiar's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.