മാരിയപ്പൻ തങ്കവേലു, ശരദ്​കുമാർ

പാരലിമ്പിക്​സ്​: ഹൈജംപിൽ മാരിയപ്പൻ തങ്കവേലുവിന്​ വെള്ളി ശരദ്​കുമാറിന്​ വെങ്കലം

ടോക്യോ: പാരലിമ്പിക്​സിൽ ഇന്ത്യ മെഡൽകൊയ്​ത്ത്​ തുടരുന്നു. പുരുഷ വിഭാഗം ഹൈജംപിൽ (ടി 63) ഇന്ത്യ ​വെള്ളിയും വെങ്കലവും സ്വന്തമാക്കി. മാരിയപ്പൻ തങ്കവേലു (1.86 മീറ്റൻ) വെള്ളി നേടിയപ്പോൾ ശരദ്​കുമാർ (1.83 മീറ്റർ) വെങ്കലം സ്വന്തമാക്കി.

മാരിയപ്പൻ തങ്കവേലുവിന്‍റെയും ശരദിന്‍റെയും സീസണിലെ മികച്ച പ്രകടനമാണിത്​. അമേരിക്കൻ താരത്തിനാണ് ഈ​ ഇനത്തിൽ സ്വർണം. മാരിയപ്പൻ തങ്കവേലുവിനും ശരദിനുമൊപ്പം മാറ്റുരച്ച മറ്റൊരു ഇന്ത്യൻ താരമായ വരുൺ ഭാട്ടി 1.77 മീറ്റർ ഉയരം താണ്ടി ഏഴാമതെത്തി. 

ഇതോടെ ടോക്യോ പാരലിമ്പിക്​സിലെ ഇന്ത്യയുടെ മെഡൽനേട്ടം 10 ആയി. ചൊവ്വാഴ്ച 10 മീറ്റർ എയർപിസ്​റ്റളിൽ (എസ്​.എച്ച്​ 1ക്ലാസ്​) ഇന്ത്യയുടെ സിങ്​രാജ്​ അദാന വെങ്കലമെഡൽ സ്വന്തമാക്കിയിരുന്നു.

ജാവലിൻ ത്രോയിൽ ഇന്ത്യ ഏറെ നേട്ടങ്ങൾ കൊയ്​ത ദിനമായിരുന്നു തിങ്കൾ. സുമിത്​ ആന്‍റിൽ പുരുഷന്മാരുടെ ജാവലിൻ ​േത്രായിൽ (F64) ലോക റെക്കോർഡോടെ സ്വർണം നേടി. 68.55 മീറ്ററാണ്​ സുമിത്​ എറിഞ്ഞത്​. പുരുഷന്മാരുടെ ജാവലിൻ ​േ​​ത്രായിൽ (F46) ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദർ സിങ് ഗുജ്ജാർ വെങ്കലവും നേടിയിരുന്നു.

ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) വിഭാഗത്തിൽ അവനി ലേഖാര ലോക റെക്കോർഡോടെ സ്വർണം നേടിയതും ഇന്ത്യയുടെ അഭിമാനനേട്ടമായി. പാരാലിമ്പിക്സിന്‍റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി.

ഡിസ്കസ്ത്രോയിൽ യോഗേഷ് കത്തൂനിയ, ടേ​ബ്​​ൾ ടെ​ന്നി​സിൽ ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ, ഹൈജംപിൽ നിഷാദ്​ കുമാർ എന്നിവർ വെള്ളി നേടി. ഡിസ്​കസ്​​േ​​ത്രായിൽ വിനോദ്​കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട്​ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു. 

Tags:    
News Summary - Tokyo Paralympics: In Men's High Jump India's Mariyappan Thangavelu Wins Silver Sharad Kumar Takes Bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.