ഭ​വി​ന​ പ​​ട്ടേ​ലിന് 31 ലക്ഷം പാരിതോഷികം

ചണ്ഡിഗഡ്: ടോ​ക്യോ പാ​ര​ലി​മ്പി​ക്​​സിൽ​ വെള്ളി മെഡൽ നേടിയ ഇ​ന്ത്യ​ൻ താ​രം ഭ​വി​ന​ ബെ​ൻ പ​​ട്ടേ​ലിന് ടേ​ബ്​​ൾ ടെ​ന്നി​സ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) പാരിതോഷികം പ്രഖ്യാപിച്ചു. ഭ​വി​ന​ പ​​ട്ടേ​ലിന് 31 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് ടി.ടി.ബി.ഐ അധ്യക്ഷനും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.

ടേ​ബ്​​ൾ ടെ​ന്നി​സ് വിഭാഗത്തിൽ പാരാലിമ്പിക്​സ്​ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭ​വി​ന​ പ​​ട്ടേ​ൽ. മെഡൽ നേടുന്ന രണ്ടാമത്തെ താരവും. 2016ൽ ദീപ മാലിക്​ ഷോട്​പുടിൽ വെള്ളി നേടിയിരുന്നു. ഗു​ജ​റാ​ത്തി​ലെ മെ​ഹ്​​സാ​ന ജി​ല്ല​യി​ലെ സു​ൻ​ധി​യ ഗ്രാ​മ​ക്കാ​രി​യാ​യ ഭ​വി​ന​യു​ടെ ആ​ദ്യ പാ​ര​ലി​മ്പി​ക്​​സാ​ണി​ത്.

21ാം വ​യ​സ്സി​ൽ ടേ​ബ്​​ൾ​ ടെ​ന്നി​സ്​ ക​ളി​ച്ചു​ തു​ട​ങ്ങി​യ ഭ​വി​ന 2011ൽ ​ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യി​രു​ന്നു. താ​യ്​​ല​ൻ​ഡ്​ ടേ​ബ്​​ൾ​ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷിപ്പ്​, ഏ​ഷ്യ​ൻ പാ​ര ​ടേ​ബ്​​ൾ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ എ​ന്നി​വ​യി​ൽ വെ​ള്ളി നേ​ടി​യി​ട്ടു​ണ്ട്.

ടോ​ക്യോ പാ​ര​ലി​മ്പി​ക്​​സിൽ ക്ലാ​സ്​ ഫോ​ർ വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ൽ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​മായ ചൈ​ന​യു​ടെ മി​യാ​വോ ഷാ​ങ്ങി​നെ 3-2ന്​ (7-11, 11-7, 11-4, 9-11, 11-8) ​തോ​ൽ​പി​ച്ചായിരുന്നു​ ഭ​വി​ന​ ഫൈ​ന​ൽ പ്ര​വേ​ശ​നം നേടിയത്. ​ഫൈ​ന​ലി​ൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ സൂ യിങ്ങനോടാണ് ഭ​വിന​ പ​​ട്ടേ​ൽ എതിരിട്ടത്. 19 മിനിറ്റ്​ മാത്രം നീണ്ട പോരാട്ടത്തിൽ 7-11, 5-11, 6-11 എന്ന ​സ്​കോറിനായിരുന്നു തോൽവി.

Tags:    
News Summary - Table Tennis Federation of India (TTFI) will give Rs 31 lakhs to Bhavina Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.