ചെന്നൈ: തമിഴ്നാട്ടിൽ നിന്നും ടോക്കിയോ ഒളിംപിക്സിന് പോകുന്ന താരങ്ങൾക്ക് ഉഗ്രൻ വാഗ്ദാനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്വർണം നേടുന്ന താരങ്ങൾക്ക് മൂന്നുകോടിയും വെള്ളി നേടുന്നവർക്ക് രണ്ടുകോടിയും വെങ്കലം നേടുന്നവർക്ക് ഒരു കോടിയുമാണ് സ്റ്റാലിൻ മുൻകൂറായി പ്രഖ്യാപിച്ചത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ കായിക താരങ്ങൾക്കായി ഒരുക്കിയ വാക്സിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തായിരുന്നു സ്റ്റാലിെൻറ പ്രഖ്യാപനം.
''കായിക താരങ്ങളെ പരിപോഷിപ്പിക്കുന്നത് ഗവൺമെൻറിെൻറ ചുമതലയാണ്. കായികതാരങ്ങൾക്ക് കായിക ക്ഷമതയും പരിപോഷണവുമാണ് വേണ്ടത്. തമിഴ്നാടിെൻറ നാലുമേഖലകളിലായി ഒളിംപിക്സ് അക്കാദമികൾ സ്ഥാപിക്കുമെന്നത് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അത് തീർച്ചയായും പാലിക്കും'' -സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആറുതാരങ്ങൾക്ക് അഞ്ചുലക്ഷം രൂപയും സ്റ്റാലിൻ വിതരണം ചെയ്തു. ഫെൻസിങ്ങിൽ പങ്കെടുക്കുന്നു സി.എ ഭവാനി ദേവി ഈയിനത്തിൽ ഇന്ത്യയിൽ നിന്നും ഒളിംപിക് യോഗ്യത നേടുന്ന ആദ്യ താരമാണ്. ജൂലൈ 23 മുതൽ ആഗസ്റ്റ് എട്ടുവരെയാണ് ജപ്പാനിൽ ഒളിംപിക്സ് അരങ്ങേറുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ട ടൂർണമെൻറ് കോവിഡ് കാരണമാണ് മാറ്റിവെച്ചത്. 2012 ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഗഗൻ നരംഗ് മാത്രമാണ് തമിഴ്നാട്ടിൽ നിന്നും ഒളിംപിക് മെഡൽ നേടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.