ഷൂട്ടിങ് ലോകകപ്പ്: മെഡലുറപ്പിച്ച് ഇന്ത്യൻ ജോടി

ചാങ്വോൺ (ദക്ഷിണ കൊറിയ): ഷൂട്ടിങ് ലോകകപ്പിൽ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം വിഭാഗത്തിൽ ഫൈനലിൽ കടന്ന മേഹുലി ഘോഷ്-ഷാഹു തുഷാർ മാനെ സഖ്യമാണ് ഫൈനലുറപ്പിച്ചത്.

ആദ്യ റൗണ്ടിൽ 60 ഷോട്ടുകളിൽ 634.4 പോയന്റ് നേടി ഒന്നാമതായാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം. കഴിഞ്ഞദിവസം അർജുൻ ബാബുത ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ സ്വർണം സമ്മാനിച്ചിരുന്നു.

Tags:    
News Summary - Shooting World Cup: Indian pair secure a medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.