മേഹുലി ഘോഷും തുഷാർ മാനെയും മെഡലുകളുമായി

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് സ്വർണവും വെങ്കലവും

ചാങ്വോൺ (ദക്ഷിണ കൊറിയ): ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബ്ൾസിൽ മേഹുലി ഘോഷ്-തുഷാർ മാനെ ജോടിയാണ് സ്വർണം വെടിവെച്ചിട്ടത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബ്ൾസിൽ പാലക്-ശിവ നർവാൾ സഖ്യം വെങ്കലവും കരസ്ഥമാക്കി. ഫൈനലിൽ ഹംഗറിയുടെ എസ്തർ മെസാറോസ്-ഇസ്റ്റ്‍വൻ പെൻ ജോടിയെ 17-13നാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത്. സീനിയർ തലത്തിൽ തുഷാർ മാനെയുടെ ആദ്യ അന്താരാഷ്ട്ര സ്വർണമാണിത്. മേഹുലി 2019ൽ കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ സ്വർണം നേടിയിരുന്നു.

മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ കസാഖ്സ്താന്റെ ഐറിന ലോക്റ്റിനോവ-വലേറി റഖിംഷാൻ ജോടിയെ 16-0ത്തിന് തകർത്താണ് പലക്-ശിവ സഖ്യം വെങ്കലം കരസ്ഥമാക്കിയത്. നേരത്തേ, അർജുൻ ബാബുതയിലുടെ ആദ്യ സ്വർണം നേടിയിരുന്ന ഇന്ത്യ സെർബിയക്കുപിന്നിൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Tags:    
News Summary - Shooting World Cup: Gold and bronze for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.