റാപ്പിഡ് ചെസ്: കാൾസണെ വീഴ്ത്തി ഡി. ഗുകേഷും

ചെന്നൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ കൗമാരക്കാരനോട് തോറ്റ് ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ. 16കാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ് ആണ് എയിംചെസ് റാപിഡ് ഓൺലൈൻ ചെസ് ടൂർണമെന്റ് പ്രാഥമിക ഘട്ടത്തിലെ ഒമ്പതാം റൗണ്ടിൽ കാൾസണെ മലർത്തിയടിച്ചത്. കഴിഞ്ഞ റൗണ്ടിൽ 19കാരനായ അർജുൻ എരിഗൈസിയും കാൾസണെ വീഴ്ത്തിയിരുന്നു.

29 നീക്കങ്ങളിലായിരുന്നു ഗുകേഷിന്റെ കാൾസൺ വധം. ഇതോടെ പോളണ്ടിന്റെ യാൻ ക്രിസ്റ്റോഫ് ഡ്യൂഡക്കും (25) അസർബൈജാന്റെ ശഹരിയാർ മാമദെയോവിനും (23) പിറകിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു ഗുകേഷ് (21). എരിഗൈസിക്കും 21 പോയന്റുണ്ട്.

കാൾസണെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 16 വയസ്സും നാലുമാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ്. ഇന്ത്യയുടെതന്നെ ആർ. പ്രഗ്നാനന്ദയായിരുന്നു (16 വയസ്സും ആറുമാസവും 10 ദിവസവും) നേരത്തേ ഈ റെക്കോഡ് കൈവശംവെച്ചിരുന്നത്.

Tags:    
News Summary - Rapid chess: D. Gukesh Beat Carlson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.