നീന്തലിൽ മെഡൽ കൊയ്ത്തുമായി നടൻ മാധവന്‍റെ മകൻ

മുംബൈ: ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി തെന്നിന്ത്യൻ സിനിമാതാരം ആർ. മാധവൻ്റെ മകൻ വേദാന്ത് (16). ബംഗളൂരു ബസവനഗുഡി അക്വാട്ടിക് സെൻ്ററിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് വേദാന്ത് നേടിയത്. നാല് വെള്ളിയും മൂന്ന് വെങ്കലവും.

800 മീ. ഫ്രീസ്റ്റൈൽ, 1500 മീ. ഫ്രീസ്റ്റൈൽ, 4 X 100 ഫ്രീസ്റ്റൈൽ റിലേ, 4X 200 ഫ്രീസ്റ്റൈൽ റിലേ എന്നീ ഇനങ്ങളിൽ വെള്ളിയും 100 മീ. ഫ്രീസ്റ്റൈൽ, 200 മീ. ഫ്രീസ്റ്റൈൽ, 400 മീ. ഫ്രീസ്റ്റൈൽ എന്നീ ഇനങ്ങളിൽ വെങ്കലവുമാണ് വേദാന്ത് സ്വന്തമാക്കിയത്.

Tags:    
News Summary - R Madhavan's Son Vedaant Wins 4 Silver and 3 Bronze at Junior National Aquatic Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.