പ്രൈം വോളിബോള്‍ ലീഗില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍നിന്ന്

പ്രൈം വോളി: മുംബൈ മിറ്റിയോഴ്‌സിന് ആദ്യ തോല്‍വി

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിന്റെ നാലാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. നാല് സെറ്റ് പോരാട്ടത്തിലാണ് അഹ്മദാബാദിന്‍റെ ജയം. നന്ദഗോപാലാണ് കളിയിലെ താരം. 12 പോയിന്റുമായി അഹമ്മദാബാദ് രണ്ടാമതെത്തി. മുംബൈ മൂന്നാമതായി. സ്കോർ: 12-15, 15-7, 15-12, 21-20.

മത്സരത്തിന്‍റെ ആദ്യ സെറ്റില്‍ അഹ്മദാബാദ് മികച്ച തുടക്കം നേടി. മുത്തുസ്വാമി അപ്പാവു അവസരമൊരുക്കിയപ്പോള്‍ നന്ദഗോപാല്‍ കിടയറ്റ അറ്റാക്കിലൂടെ അഹ്മദാബാദിന് പോയിന്റുകള്‍ നല്‍കി. അഭിനവും മിന്നി. മറുവശത്ത് വിടവുകള്‍ കണ്ടെത്തി മുംബൈ ആക്രമിച്ചു. മത്തിയാസ് ലോഫ്‌റ്റെന്‍സസിന്റെ സൂപ്പര്‍ സെര്‍വിലൂടെയായിരുന്നു തുടക്കം. പീറ്റര്‍ ഒസ്റ്റവിക് രണ്ട് തവണ അംഗമുത്തുവിനെ ബ്ലോക്ക് ചെയ്തു. പിന്നാലെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ മുംബൈ ആദ്യ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ അഹമ്മദാബാദ് കളി മാറ്റി. ബട്ടുര്‍ ബറ്റ്‌സുറിയുടെ പ്രത്യാക്രമണമാണ് കണ്ടത്. മുംബൈ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി അംഗമുത്തുവും തൊടുക്കാന്‍ തുടങ്ങി. ഇതിനിടെ നന്ദയുടെ സൂപ്പര്‍ സ്‌പൈക്കില്‍ അഹ്മദാബാദ് സൂപ്പര്‍ പോയിന്റും നേടി. കളി മുറുകി.

ബറ്റ്‌സുറിയും അംഗമുത്തുവും നിരന്തരം ആക്രമണം നടത്തിയതോടെ കളി അഹ്മദാബാദിന്റെ കൈയിലായി. പിന്നിലായതോടെ മുംബൈ ബ്ലോക്കര്‍ കാര്‍ത്തികിനെ രംഗത്തിറക്കി. സൂപ്പര്‍ സെര്‍വിലൂടെ കാര്‍ത്തിക് ഉടന്‍തന്നെ കളിയില്‍ സ്വാധീനമുണ്ടാക്കി. പിന്നാലെ നിഖിലിന്റെ ഇടംകൈ സ്‌പൈക്ക് മുംബൈക്ക് പ്രതീക്ഷ പകര്‍ന്നു. പക്ഷേ, നന്ദ വിട്ടുകൊടുത്തില്ല. ഒന്നാന്തരം സെര്‍വിലൂടെ നന്ദ അഹ്മബാദിനെ ട്രാക്കിലെത്തിച്ചു. ആവേശകരമായ നാലാം സെറ്റില്‍ ലീഡും നേടി. ഒടുവില്‍ ലോഫ്‌റ്റെന്‍സിന്റെ തകര്‍പ്പന്‍ അടി ബ്ലോക്ക് ചെയ്തു അംഗമുത്തു കളി അഹമ്മദാബാദിന്റെ പേരിലാക്കി.

ഞാ​യ​റാ​ഴ്ച കേ​ര​ള ഡെ​ര്‍ബി

പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് നാ​ലാം സീ​സ​ണി​ലെ കേ​ര​ള ഡെ​ര്‍ബി ഞാ​യ​റാ​ഴ്ച ന​ട​ക്കും, രാ​ത്രി 8.30ന് ​ഹൈ​ദ​രാ​ബാ​ദി​ലെ ഗ​ച്ചി​ബൗ​ളി ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ് കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ നേ​രി​ടും. ഇക്കുറി നി​രാ​ശ​പ്പെ​ടു​ത്തി​യ കാ​ലി​ക്ക​റ്റി​നും കൊ​ച്ചി​ക്കും നി​ല​വി​ല്‍ നാ​ല് പോ​യ​ന്റ് വീ​ത​മാ​ണു​ള്ള​ത്. കാ​ലി​ക്ക​റ്റ് ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്തും കൊ​ച്ചി ഒ​മ്പ​താ​മ​തും. ഇ​രു​ടീ​മി​നും ആ​കെ ജ​യി​ക്കാ​നാ​യ​ത് ഒ​രു മ​ത്സ​രം മാ​ത്രം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ കാ​ലി​ക്ക​റ്റിന് ഇ​ന്ന് അ​വ​സാ​ന മ​ത്സ​ര​മാ​ണ്. ടീം ​നേ​ര​ത്തേ സെ​മി ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. അ​തേ​സ​മ​യം അ​വ​സാ​ന നാ​ലി​ലെ​ത്താ​നു​ള്ള കൊ​ച്ചി​യു​ടെ സാ​ധ്യ​ത ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Prime Volley: Mumbai Meteors suffer first defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.