പാരിസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ചാമ്പ്യൻ; സീസണിലെ ആദ്യ ജയം, വെബർ രണ്ടാം സ്ഥാനത്ത്

പാരിസ്: പാരിസ് ഡയമണ്ട് ലീഗ് അത്‌‍ലറ്റിക്സ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. ആദ്യ ത്രോയിൽ 88.16 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ (86.62 മീറ്റർ) മൂന്നാം സ്ഥാനത്തെത്തി.

രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റർ പിന്നിട്ടെങ്കിലും നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടിൽ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി. രണ്ട് മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് വെബറാണ്.

Tags:    
News Summary - Neeraj Chopra wins Paris Diamond League in first major crown of 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.