നീരജ് ചോപ്ര
ന്യൂഡൽഹി: സെപ്റ്റംബർ 13 മുതൽ 21 വരെ ടോക്യോയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 19 അംഗ സംഘം. മലയാളികളായ ശ്രീശങ്കർ ലോങ് ജംപിലും അബ്ദുല്ല അബൂബക്കർ ട്രിപ്ൾ ജംപിലും മത്സരിക്കും. ഇതാദ്യമായി പുരുഷ ജാവലിൻ ത്രോയിൽ നാലുപേർ ഇന്ത്യക്കായി ഇറങ്ങും. നിലവിലെ ചാമ്പ്യൻ നീരജിന് പുറമെ, സച്ചിൻ യാദവ്, യശ്വീർ സിങ്, രോഹിത് യാദവ് എന്നിവർ മത്സരിക്കും. അനാരോഗ്യം കാരണം അവിനാശ് സാബ് ലെ (3000 മീ. സ്റ്റീപ്ൾ ചേസ്), അക്ഷ്ദീപ് സിങ് (20 കി.മീ. നടത്തം), നന്ദിമി അഗസാര (ഹെപ്റ്റാത്തലൺ) എന്നിവർ പിന്മാറി. റിലേ ടീമുകളൊന്നും യോഗ്യത നേടിയിട്ടില്ല.
ഇന്ത്യൻ ടീം
പുരുഷന്മാർ: നീരജ് ചോപ്ര, സച്ചിൻ യാദവ്, യശ്വീർ സിങ്, രോഹിത് യാദവ് (ജാവലിൻ ത്രോ), എം. ശ്രീശങ്കർ (ലോങ് ജംപ്), ഗുൽവീർ സിങ് (5,000 മീ., 10,000 മീ.), പ്രവീൺ ചിത്രവേൽ, അബ്ദുല്ല അബൂബക്കർ (ട്രിപ്ൾ ജംപ്), സർവേഷ് അനിൽ കുഷാരെ (ഹൈജംപ്), അനിമേഷ് കുജുർ (200 മീ.), തേജസ് ഷിർസെ (110 മീ. ഹർഡ്ൽസ്), സെർവിൻ സെബാസ്റ്റ്യൻ (20 കി.മീ. നടത്തം), റാം ബാബു, സന്ദീപ് കുമാർ (കി.മീ. നടത്തം).
വനിതകൾ: പരുൾ ചൗധരി, അങ്കിത ധ്യാനി (3000 മീ. സ്റ്റീപ്ൾചേസ്), അന്നു റാണി ജാവലിൻ ത്രോ), പ്രിയങ്ക ഗോസ്വാമി (35 കി.മീ. നടത്തം), പൂജ (800 മീ., 1500 മീ.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.