ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയ കേരള ടീം ക്യാപ്റ്റൻ എസ്. സൂര്യ ടീമംഗങ്ങൾക്കൊപ്പം

സെൽഫിയെടുത്ത് ആഹ്ലാദത്തിൽ

ദേശീയ സീനിയർ വോളി: കെ.എസ്.ഇ.ബി കരുത്തിൽ കേരളം

ഗുവാഹതി: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് തുടർച്ചയായ അഞ്ചാം കിരീടം. ചിരവൈരികളായ ഇന്ത്യൻ റെയിൽവേയെ നാല് സെറ്റ് നീണ്ട ഫൈനലിൽ തോൽപിച്ചാണ് കേരളം കിരീടം നിലനിർത്തിയത്. സ്കോർ: 25-13, 25-22, 23-25, 25-21. കെ.എസ്.ഇ.ബി താരങ്ങൾക്ക് മുൻതൂക്കമുള്ള കേരളത്തെ എസ്. സൂര്യയാണ് നയിച്ചത്.

പുരുഷ വിഭാഗത്തിൽ കേരളം നേരത്തെ പുറത്തായിരുന്നു. രാജസ്ഥാനാണ് ജേതാക്കൾ. പ്രൈം വോളി ലീഗ് നടക്കുന്ന സമയത്തുതന്നെ ദേശീയ ചാമ്പ്യൻഷിപ് നടക്കുന്നതിനാൽ പുരുഷ വിഭാഗത്തിൽ പ്രമുഖ താരങ്ങൾക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നില്ല.

ടീം: എസ്. സൂര്യ (ക്യാപ്റ്റൻ), കെ.എസ് ജിനി, കെ. അമിത, കെ.പി അനുശ്രീ, മായ തോമസ്, അനഘ രാധാകൃഷ്ണൻ, അശ്വതി രവീന്ദ്രൻ( കെ.എസ്.ഇ.ബി), ജി. അഞ്ജു മോൾ, എൻ.എസ് ശരണ്യ, കെ. അഭിരാമി ( കേരള പോലീസ്), ആർ.എസ് ശിൽപ( സായി തിരുവനന്തപുരം), അനന്യ ശ്രീ (പത്തനംതിട്ട ഖേലോ ഇന്ത്യ സെന്റർ). കോച്ച്: പി. രാധിക, മാനേജർ: അശ്വനി എസ് കുമാർ.

Tags:    
News Summary - National Senior Volley: Kerala on the strength of KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.