ദേശീയ ഗെയിംസ് വനിതകളുടെ ട്രിപ്പിള്‍ ജംപിൽ വെള്ളി നേടിയ കേരളത്തിന്റെ എന്‍.വി ഷീന
റായ്പുർ: ദേശീയ ഗെയിംസ് വനിത ട്രിപ്പിൾ ജംപിൽ തുടർച്ചയായ നാലാം സ്വർണം തേടിയിറങ്ങിയ എൻ.വി ഷീന വെള്ളിയിലേക്ക് മാറിയെങ്കിലും ഇരട്ട മെഡലുമായി തിളങ്ങി കേരളം. ഈ ഇനത്തിൽ സാന്ദ്ര ബാബു വെങ്കലവം സ്വന്തമാക്കിയതോടെയാണിത്. 13.37 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ നിഹാരിക വസിഷ്ഠിനാണ് സ്വര്‍ണം. .
ഷീന 13.19 മീറ്ററും സാന്ദ്ര 13.12 മീറ്ററുമാണ് ചാടിയത്. കഴിഞ്ഞ ദിവസം ലോങ് ജംപിൽ സാന്ദ്രക്ക് വെള്ളിയുണ്ടായിരുന്നു. ഇന്നലെ കേരളത്തിന് ആകെ ലഭിച്ചത് അത്ലറ്റിക്സിലെ രണ്ട് മെഡലുകളാണ്. ഇതോടെ ഗെയിംസിൽ 12 വീതം സ്വർണവും വെള്ളിയും 19 വെങ്കലവുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് കേരളം.
ദേശീയ ഗെയിംസ് വനിതകളുടെ ട്രിപ്പിള്‍ ജംപിൽ വെങ്കലം നേടിയ കേരളത്തിന്റെ സാന്ദ്ര ബാബു
13.03 മീറ്ററായിരുന്നു ഷീനയുടെ ആദ്യ ശ്രമം. നാലാം ശ്രമത്തില്‍ നിഹാരിക സ്വര്‍ണമുറപ്പിച്ചു. അവസാനത്തെതിൽ ഷീന 13.19 മീറ്റർ സ്വന്തമാക്കി. 12.84 മീറ്ററിൽ തുടങ്ങിയ സാന്ദ്ര തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങളും ഫൗളാക്കി. നാലാം ശ്രമത്തിൽ വെങ്കലം കൂടെപ്പോന്നു. 2015 കേരള, 2023, ഗുജറാത്ത്, 2024 ഗോവ ദേശീയ ഗെയിംസുകളിൽ ഷീനക്ക് സ്വർണമായിരുന്നു.
കേരളത്തിന്റെ ഗായത്രി ശിവകുമാറും ഈയിനത്തില്‍ യോഗ്യത നേടിയിരുന്നെങ്കിലും ഇറങ്ങിയില്ല. പുരുഷ 4x400 മീറ്റര്‍ റിലേയില്‍ കേരളം ആറാം സ്ഥാനത്തും വനിതകളിൽ നാലാമതായുമാണ് കേരളം ഫിനിഷ് ചെയ്തത്. യഥാക്രമം തമിഴ്നാടും പഞ്ചാബും ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.