മാരിയപ്പൻ തങ്കവേലുവിന് തമിഴ്നാട് സർക്കാർ രണ്ടുകോടി രൂപ പാരിതോഷികം നൽകും

ചെന്നൈ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യക്ക് വെള്ളിമെഡൽ നേടിത്തന്ന മാരിയപ്പൻ തങ്കവേലുവിന് തമിഴ്നാട് സർക്കാർ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുരുഷ ഹൈജമ്പിലാണ് തങ്കവേലു വെള്ളി നേടിയത്.1 .86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. മഴ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമായിരുന്നുവെന്ന് മാരിയപ്പൻ പറഞ്ഞു.

ഇതേ ഇനത്തിൽ ഇന്ത്യയുടെ ശരത് കുമാർ വെങ്കലം നേടിയിരുന്നു. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്നു മാരിയപ്പൻ തങ്കവേലു.

1995 ജൂൺ 28ന് തമിഴ്നാട്ടിലെ പെരിയവടഗാംപാട്ടിയിലാണ് മാരിയപ്പൻ ജനിച്ചത്. 5ാം വയസ്സിൽ ഒരു ബസപകടത്തിൽ വലത് കാൽ നഷ്ടപ്പെട്ടു. പച്ചക്കറികൾ വിറ്റാണ് മാരിയപ്പന്‍റെ അമ്മ അവനെ വളർത്തിയത്.

Tags:    
News Summary - Mariyappan Thangavelu to get Rs 2 crore reward by Tamil Nadu government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.